newsroom@amcainnews.com

ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

കാനഡയിലെ ബ്രാംപ്ടണിൽ സായാഹ്ന സവാരിക്കിറങ്ങിയ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും ഏകദേശം 20,000 ഡോളർ (ഏകദേശം 13 ലക്ഷം രൂപ) വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. ജൂലൈ 28-ന് വൈകുന്നേരം ആറു മണിയോടെ ചിങ്ഗൂസി റോഡിനും ബോവെയർഡ് ഡ്രൈവ് വെസ്റ്റിനും സമീപമാണ് സംഭവം നടന്നത്. എന്നാൽ, വയോധികയിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ച അതേ വ്യക്തിയെന്ന് സംശയിക്കുന്ന ഒരാൾ ഉൾപ്പെട്ട സമാനമായ മറ്റൊരു സംഭവത്തിന്‍റെ ദൃശ്യങ്ങൾ ടൊറൻ്റോ പൊലീസ് പുറത്തുവിട്ടതോടെയാണ് ഈ സംഭവും പുറത്തറിഞ്ഞത്.

78 വയസ്സുള്ള വയോധികയെ അയൽവാസിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാരി സമീപിച്ചത്. നടപ്പാതയിലൂടെ നടന്നുപോകുന്ന പ്രായമായ സ്ത്രീയുടെ അരികിലായി ഒരു എസ്‌യുവി (SUV) വന്ന് നിൽക്കുന്നതായി പൊലീസ് പുറത്തുവിട്ട ദ്രശ്യങ്ങളിൽ കാണാം. വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു സ്ത്രീ കുനിഞ്ഞ് പ്രായമായ സ്ത്രീയുടെ കാലിൽ തൊടുകയും തുടർന്ന് അവരെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. ഏകദേശം 110 ഗ്രാം സ്വർണാഭരണങ്ങളാണ് തട്ടിയെടുത്തതെന്ന് വയോധികയുടെ മകൻ രാഘവേന്ദ്ര കുമാർ അറിയിച്ചു.

പ്രതി സഞ്ചരിച്ചതായി സംശയിക്കുന്ന വെള്ള നിറത്തിലുള്ള ഷെവർലെ ഇക്വിനോക്സ് (Chevrolet Equinox) എന്ന വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പീൽ പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു. ഈ വാഹനത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീൽ റീജനൽ പൊലീസ് വക്താവ് അഭ്യർത്ഥിച്ചു.

You might also like
Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

Canada checking whether Netanyahu will fly through its airspace: Foreign minister

കാനഡയുടെ വ്യോമാതിർത്തി വഴി ബെന്യാമിൻ നെതന്യാഹു സഞ്ചരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു: വിദേശകാര്യ മന്ത്രി

Top Picks for You
Top Picks for You