newsroom@amcainnews.com

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന്

ഹ്യൂസ്റ്റൺ ലവ് ടു ഷെയര്‍ ഫൗണ്ടേഷന്‍ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ 14-ാം വര്‍ഷവും സൗജന്യ ആരോഗ്യ മേള (ഫ്രീ ഹെല്‍ത്ത് ഫെയര്‍) സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 26 ശനിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ മാന്‍വെലിലെ ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയര്‍ / ന്യൂ ലൈഫ് പ്ലാസയിലാണ് ആരോഗ്യ മേള നടക്കുന്നത്. പ്രമുഖ ആശുപത്രികള്‍, ഫാര്‍മസികള്‍, ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

ആരോഗ്യ പരിശോധനയുടെ ഭാഗമായി വിവിധ ഹെല്‍ത്ത് സ്‌ക്രീനിങ്ങുകള്‍, ഇ.കെ.ജി., ബോഡി മാസ് ഇന്‍ഡക്‌സ് (BMI), രക്തസമ്മര്‍ദ്ദ പരിശോധന, ബ്ലഡ് ഗ്ലൂക്കോസ് പരിശോധന, തൈറോയ്ഡ് അള്‍ട്രാസൗണ്ട്, കരോട്ടിഡ് ഡോപ്ലര്‍, ലങ് ഫംഗ്ഷന്‍ ടെസ്റ്റ്, കാഴ്ച, കേള്‍വി പരിശോധനകള്‍ തുടങ്ങി 20-ലേറെ സൗജന്യ പരിശോധനകള്‍ ഉണ്ടായിരിക്കും. കൂടാതെ ആയുര്‍വേദം, ന്യൂട്രീഷന്‍, ബാക്ക്-ടു-സ്‌കൂള്‍ ഹെല്‍ത്ത് ഗൈഡന്‍സ്, കോസ്‌മെറ്റിക്‌സ്, യോഗ, ധ്യാനം, കാര്‍ഡിയോളജി, ഗാസ്ട്രോഎന്‍ട്രോളജി, ന്യൂറോളജി തുടങ്ങിയ മേഖലകളില്‍ സൗജന്യ കണ്‍സള്‍ട്ടേഷനും ലഭ്യമാകും.

പരിശോധനകള്‍ക്കും കണ്‍സള്‍ട്ടേഷനുകള്‍ക്കും മുന്‍കൂര്‍ അപ്പോയിൻ്റ്മെൻ്റ് ആവശ്യമില്ല. ആദ്യമെത്തുന്ന 100 പേര്‍ക്ക് സൗജന്യ ഫ്ലൂ ഷോട്ട് ലഭിക്കും. പങ്കെടുക്കുന്നവര്‍ രജിസ്‌ട്രേഷനും ആവശ്യമായ സമ്മതപത്രവും പൂരിപ്പിക്കേണ്ടതാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ആരോഗ്യ മേളയുടെ സൗജന്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 281-402-6585 / 832-377-8074 (WhatsApp) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

You might also like
New wave of bomb threats hits passenger flights across Europe

യൂറോപ്പിലുടനീളം വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

From rusty luxury dreams to China's first aircraft carrier

തുരുമ്പെടുത്ത ആഡംബര മോഹത്തിൽ നിന്ന് ചൈനയുടെ ആദ്യ വിമാനവാഹിനിക്കപ്പലിലേക്ക്!

US aircraft evacuated from second UK base due to Iran threat, WSJ reports

ഇറാൻ ഭീഷണിയെ തുടർന്ന് രണ്ടാമത്തെ ബ്രിട്ടീഷ് വ്യോമതാവളത്തിൽ നിന്നും വിമാനങ്ങൾ ഒഴിപ്പിച്ച് അമേരിക്ക

Landslide prompts evacuation order for Zeballos on Vancouver Island

മണ്ണിടിച്ചിലിനെ തുടർന്ന് വാൻകൂവർ ദ്വീപിലെ സെബാലോസിൽ ഒഴിയൽ ഉത്തരവ് (Evacuation Order); മേഖലയിൽ മഴയെ തുടർന്ന് പ്രളയം, പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വെർജീനിയയിൽ തകർപ്പൻ വിജയം: ഇന്ത്യന്‍ വംശജൻ സുഹാസ് സുബ്രഹ്മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

Good news for aquarium enthusiasts: A new water-purifying plant discovered in the Wayanad hills

അക്വേറിയം സ്നേഹികൾക്ക് സന്തോഷവാർത്ത; വയനാടൻ മലനിരകളിൽ വെള്ളം ശുദ്ധീകരിക്കുന്ന പുതിയ ചെടി കണ്ടെത്തി

Top Picks for You
Top Picks for You