newsroom@amcainnews.com

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭരണകൂടം CNN, MS Now, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങള്‍ക്ക് വൈറ്റ്ഹൗസില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഫെഡറല്‍ കോടതി നീക്കി. വിലക്ക് ഭരണഘടനാവിരുദ്ധമാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ടിം കെല്ലിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബര്‍ 18-ന് ട്രംപ് പ്രഖ്യാപിച്ച വിലക്കിനെതിരെ മൂന്ന് മാധ്യമസ്ഥാപനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

മാധ്യമസ്ഥാപനങ്ങളുടെ പ്രസ് പാസുകള്‍ ഉടന്‍ പുനഃസ്ഥാപിക്കാനും അടുത്ത 14 ദിവസത്തേക്ക് വിലക്ക് നടപ്പാക്കുന്നതില്‍ നിന്ന് ഭരണകൂടത്തെ തടയാനും ജഡ്ജി ഉത്തരവിട്ടു. ദേശീയ സുരക്ഷാ കാരണങ്ങളാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന ഭരണകൂടത്തിന്‍റെ വാദവും കോടതി അംഗീകരിച്ചില്ല. മാധ്യമപ്രവര്‍ത്തകരുടെ പാസുകള്‍ റദ്ദാക്കുന്നത് ദേശീയ സുരക്ഷ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് തെളിയിക്കുന്ന വസ്തുതകള്‍ രേഖകളില്‍ ഇല്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിലെ സത്യസന്ധതയില്ലായ്മയും നിഷേധാത്മകതയും ആണ് വിലക്കിന് കാരണമെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് മാധ്യമസ്ഥാപനങ്ങളും അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടതായി ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

You might also like
Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

Top Picks for You
Top Picks for You