newsroom@amcainnews.com

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ ഔദ്യോഗിക സ്ഥാപനങ്ങൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ നിർബന്ധിത തിരോധാനങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടവിലാക്കലുകൾ എന്നിവ വ്യാപകമായി നടത്തിയതായി യു.എൻ വിദഗ്ധരുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സിവിലിയൻമാർക്കെതിരെയുള്ള വ്യവസ്ഥാപിതമായ ആക്രമണങ്ങളുടെ ഭാഗമായാണ് ഈ നടപടികളെന്നും, ഇത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് തുല്യമാണെന്നും ചൊവ്വാഴ്ച പുറത്തിറങ്ങിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

വിമർശകരെ നിരീക്ഷിക്കാനും തടവിലാക്കാനും പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ സർക്കാരിന്റെ ഉന്നതതല കമാൻഡിന് കീഴിൽ ഏകോപിതമായി പ്രവർത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിലുള്ള കോ-പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും സഹ-പ്രസിഡന്തുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലാണ് ഈ നടപടികൾ നടപ്പിലാക്കുന്നത്. പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് വിലക്കുന്ന ഭരണഘടനാ ഭേദഗതിയും രാജ്യത്ത് ഇതിനോടകം പാസാക്കിയിട്ടുണ്ട്.

2018 ഏപ്രിലിലെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് എതിരാളികളെ നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ നിക്കരാഗ്വയിൽ ശക്തമായത്. 2023 മുതൽ ദീർഘകാല തിരോധാനങ്ങളും രാജ്യവ്യാപകമായ പോലീസ് റെയ്ഡുകളും വഴി വിയോജിപ്പുകളുടെ ചെറിയ തുരുത്തുകൾ പോലും ഇല്ലാതാക്കാൻ അധികാരികൾ ശ്രമിക്കുന്നുണ്ട്. സഭാ അംഗങ്ങളും തദ്ദേശീയ നേതാക്കളും മുൻ ഉദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് ഇത്തരത്തിൽ വേട്ടയാടപ്പെടുന്നത്.

സ്റ്റേറ്റ് കസ്റ്റഡിയിൽ എട്ട് പേർ മരിച്ചതുൾപ്പെടെ 161 നിർബന്ധിത തിരോധാന കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യു.എൻ വിദഗ്ധർ വ്യക്തമാക്കി. വനിതാ തടവുകാർ ലിംഗാധിഷ്ഠിത പീഡനങ്ങൾക്കും ലൈംഗിക അതിക്രമ ഭീഷണികൾക്കും ഇരയാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ നിയമവിരുദ്ധ രീതികൾ ഉടൻ അവസാനിപ്പിക്കാനും കാണാതായവരുടെ വിവരങ്ങൾ പുറത്തുവിടാനും യു.എൻ വിദഗ്ധർ നിക്കരാഗ്വ സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു.

You might also like
Carney unveils budget to strengthen Canada’s economy as Trump’s trade war slows growth

ട്രംപിന്റെ വ്യാപാര യുദ്ധത്തിനിടയിൽ കനേഡിയൻ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ ബജറ്റുമായി കാർണി

6.22 ലക്ഷം പുതിയ സ്ഥിരതാമസക്കാർക്ക് അനുമതി: പുതിയ ഇമിഗ്രേഷൻ പ്ലാൻ ഇങ്ങനെ

'Amban' Makes History in Kerala: Actor Sajin Gopu Acquires Rare Jeep Wrangler Whitecap Edition

കേരളത്തിൽ ചരിത്രമെഴുതി ‘അമ്പാൻ’; അപൂർവ്വങ്ങളിൽ അപൂർവ്വമായ ജീപ്പ് റാങ്ഗ്ലർ വൈറ്റ്‌ക്യാപ് എഡിഷൻ സ്വന്തമാക്കി സജിൻ ഗോപു

ടെക്സസിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റുകൾ: ജെയിംസ് തലറിക്കോ സെനറ്റിലേക്ക്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധ തരംഗം: ഡെമോക്രാറ്റുകൾ മുന്നേറുന്നു

ലോറിയർ-സെൻ്റ്-മേരി ഉപതിരഞ്ഞെടുപ്പ്: ഗൈ കോർമിയർ ലിബറൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

Top Picks for You
Top Picks for You