newsroom@amcainnews.com

ആൽബർട്ട എനർജി റിബേറ്റ്: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

യോഗ്യരായ പൗരന്മാർക്ക് നൽകുന്ന 100 ഡോളറിൻ്റെ എനർജി റിബേറ്റിനായി സെപ്റ്റംബർ 30 അപേക്ഷിക്കാമെന്ന് ആൽബർട്ട സർക്കാർ അറിയിച്ചു. ഊർജ്ജ നിരക്കുകളിലുമുണ്ടായ വർധന മൂലം പ്രതിസന്ധിയിലായ പ്രവിശ്യാ നിവാസികൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയത്. പ്രവിശ്യയിലെ മൂന്ന് ദശലക്ഷത്തിലധികം നിവാസികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭ്യമാകും.

18 വയസ്സ് പൂർത്തിയായവരും ആൽബർട്ടയിൽ സ്ഥിരതാമസക്കാരുമായ വ്യക്തികൾക്കാണ് ഈ ധനസഹായത്തിന് അർഹതയുള്ളത്. വ്യക്തിഗത വരുമാനം 1,80,000 ഡോളറോ അതിൽ കുറവോ ഉള്ളവർക്ക് പോർട്ടൽ വഴി നേരിട്ട് അപേക്ഷ സമർപ്പിക്കാം. അതേസമയം, പ്രവിശ്യാ സർക്കാറിൻ്റെ ആൽബർട്ട സീനിയേഴ്സ് ബെനിഫിറ്റ്, ഭിന്നശേഷിക്കാർക്കുള്ള സാമ്പത്തിക ആനുകൂല്യം എന്നിവ കൈപ്പറ്റുന്നവർക്ക് അപേക്ഷ സമർപ്പിക്കാതെ തന്നെ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കുന്നതാണ്.

യോഗ്യരായ എല്ലാ പൗരന്മാരും സെപ്റ്റംബർ 30 മുമ്പായി സർക്കാറിൻ്റെ ഔദ്യോഗിക ഡിജിറ്റൽ പോർട്ടൽ വഴി വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അപേക്ഷകൾ പരിശോധിച്ച് പ്രോസസ്സിങ് പൂർത്തിയാകുന്ന മുറയ്ക്ക് ഡയറക്ട് ഡെപ്പോസിറ്റ് വഴിയോ ഇ-ട്രാൻസ്ഫർ വഴിയോ തുക അക്കൗണ്ടിൽ ലഭ്യമാകും.

You might also like
Soap legend Morgan Fairchild, 76, joins OnlyFans to ‘share more’ with longtime supporters

76-ാം വയസ്സിൽ ഓൺലിഫാൻസിൽ അക്കൗണ്ട് തുടങ്ങി പ്രശസ്ത നടി മോർഗൻ ഫെയർചൈൽഡ്; ആരാധകരുമായി കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കാനെന്ന് താരം

സ്റ്റെല്ലാൻ്റിസ് ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റ് വിറ്റഴിച്ചതായി യൂണിഫോർ: പ്രതികരിക്കാതെ കമ്പനി

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

Ontario Breaks Ground on New Neonatal Intensive Care Unit at St. Michael’s Hospital

സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിൽ പുതിയ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ തറക്കല്ലിടൽ കർമ്മം ഒന്റാറിയോ നിർവ്വഹിച്ചു

ടെക്സസിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റുകൾ: ജെയിംസ് തലറിക്കോ സെനറ്റിലേക്ക്

Man convicted in deadly 2018 Toronto van attack drops appeal

2018-ൽ ടോറന്റോയിൽ ഉണ്ടായ മാരകമായ വാൻ ആക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തി അപ്പീൽ പിൻവലിച്ചു

Top Picks for You
Top Picks for You