newsroom@amcainnews.com

ബെവറേജസ് ഔട്ട്‍ലെറ്റിൽ മദ്യം വാങ്ങാനെന്ന വ്യാജേന എത്തി, അരയിൽ ഒളിപ്പിച്ച മദ്യക്കുപ്പികളുമായി കടന്നുകഞ്ഞു; പ്രതികൾ പിടിയിൽ

ആലപ്പുഴ: അമ്പലപ്പുഴയിലെ ബെവറേജസ് ഔട്ട്‍ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മദ്യം വാങ്ങാനെന്ന വ്യാജേന എത്തിയവ‍ർ അരയിൽ ഒളിപ്പിച്ച മദ്യക്കുപ്പികളുമായി കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ 12നായിരുന്നു കേസിനാസ്പതമായ സംഭവം. മദ്യം വാങ്ങാൻ എന്ന വ്യാജേന അമ്പലപ്പുഴ ബിവറേജ്സ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ എത്തിയ പ്രതികൾ റാക്കിൽ സൂക്ഷിച്ചിരുന്ന മദ്യകുപ്പികൾ മോഷ്ടിച്ച് അരയിൽ ഒളിപ്പിച്ചു. ശേഷം കടന്നു കളഞ്ഞു. രാത്രിയിൽ കണക്ക് ക്ലോസ് ചെയ്യുമ്പോഴാണ് മദ്യക്കുപ്പികൾ നഷ്ടമായത് ഉദ്യഗസ്ഥരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഇതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മാനേജരുടെ പരാതിയിൽ കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചു.

7500ഓളം രൂപ വില വരുന്ന ഒൻപത് കുപ്പി വിദേശ മദ്യമാണ് പ്രതികൾ മോഷ്ടിച്ചത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. പ്രതികളെ തിരിച്ചറിഞ്ഞ പോലിസ് ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നാണ് പ്രതികൾ എറണാകുളത്ത് ഒളിവിൽ കഴിയുന്ന വിവരം ലഭിച്ചത്. തകഴി സ്വദേശി ഹരികൃഷ്ണൻ, അമ്പലപ്പുഴ സ്വദേശി പത്മകുമാർ എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

You might also like
‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Top Picks for You
Top Picks for You