newsroom@amcainnews.com

ഡീസൽ വിലയിൽ കുതിച്ചുയരുന്നു: അവശ്യവസ്തുക്കളുടെ വില വർധന പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ

കാനഡയിൽ ഡീസൽ വിലയിലുണ്ടായ വൻ വർധന രാജ്യത്തെ എല്ലാ മേഖലകളെയും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ചകളിൽ ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നതായി കാനഡിയൻസ് ഫോർ അഫോർഡബിൾ എനർജി പ്രസിഡൻ്റ് ഡാൻ മക്ടീഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വില വർധന താത്കാലികമല്ലെന്നും അടുത്തൊന്നും വില കുറയാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൃഷി, നിർമ്മാണം, ചരക്ക് ഗതാഗതം എന്നീ മേഖലകളെല്ലാം പൂർണ്ണമായും ഡീസലിനെയാണ് ആശ്രയിക്കുന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ചരക്കുലോറികളുടെ ഉൾപ്പടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതോടെ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങി വിപണിയിലെത്തുന്ന എല്ലാ അവശ്യസാധനങ്ങൾക്കും വില ഉയർത്താൻ ഉത്പാദകരും വ്യാപാരികളും നിർബന്ധിതരാകും. ആഗോളതലത്തിലെ എണ്ണ ഉൽപ്പാദന പ്രതിസന്ധികളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. വരും മാസങ്ങളിലും ഡീസൽ അമിതവിലയിൽ തന്നെ തുടരുമെന്നതിനാൽ ഉപഭോക്താക്കൾ വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

You might also like

ബിസിയിൽ സിഖ് ആക്ടിവിസ്റ്റിന്‍റെ കാർ തീവെച്ച് നശിപ്പിച്ചു: അന്വേഷണം ഊർജ്ജിതമാക്കി സറേ പൊലീസ്

Driver dead after airborne deer strikes pickup truck in Georgina, police say

ജോർജിനയിൽ കാറിടിച്ച് തെറിച്ചുയർന്ന മാൻ ട്രക്കിലിടിച്ച് ഡ്രൈവർ മരിച്ചു

സ്പെയിൻ ട്രെയിൻ അപകടത്തിൽ 6 കാനഡക്കാർക്ക് പരുക്ക്, ഒരാളെ കാണാതായി: മരണം 68

ഇല്ലിനോയിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അപേക്ഷകൾ ജനുവരി 15 വരെ

ഇന്ത്യ-കാനഡ വ്യാപാര ബന്ധം: എസ്. ജയശങ്കറും അനിത ആനന്ദും കൂടിക്കാഴ്ച നടത്തി

ഒറ്റ ഐപി അഡ്രസ്റ്റിൽ നിന്ന് നിരവധി OSAP അപേക്ഷകൾ: ആരോപണവുമായി ഒൻ്റാരിയോ സർക്കാർ

Top Picks for You
Top Picks for You