newsroom@amcainnews.com

ഒൻ്റാരിയോ ഹാമിൽട്ടണിൽ വെസ്റ്റ് നൈൽ വൈറസ് ബാധ: ജാഗ്രതാ നിർദ്ദേശം

ഒൻ്റാരിയോയിലെ ഹാമിൽട്ടണിൽ മനുഷ്യരിൽ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ വർഷം ആദ്യമായാണ് മനുഷ്യരിൽ അണുബാധ റിപ്പോർട്ട് ചെയ്യുന്നതെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

കൊതുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, വീട്ടുപറമ്പുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളഞ്ഞു കൊതുക് പെരുകുന്നത് തടയണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. കൊതുകുകളിലൂടെ പടരുന്ന ഈ വൈറസ് ബാധിക്കുന്ന ഭൂരിഭാഗം ആളുകൾക്കും (ഏകദേശം 80 ശതമാനം) യാതൊരുവിധ ലക്ഷണങ്ങളും അനുഭവപ്പെടാറില്ല. എന്നാൽ പ്രായമായവർക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും കടുത്ത പനിയോ, തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായേക്കാം. രോഗമുള്ള കൊതുക് കടിച്ചാൽ 2 മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ട് തുടങ്ങും. രോഗവ്യാപനം തടയുന്നതിനായി നഗരത്തിലെ ഓടകളിലും പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും കൊതുക് ലാർവകളെ നശിപ്പിക്കാനുള്ള മരുന്ന് തളിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി പബ്ലിക് ഹെൽത്ത് അറിയിച്ചു.

You might also like

ഇനി ‘ആൽബർട്ട ടൈം’: ഡേ ലൈറ്റ് സേവിങ് ടൈം അവസാനിപ്പിച്ച് ആൽബർട്ട

Arrests made in protests of Bloor Street bike lane removal intended to quell dissent, lawyers allege

ബ്ലൂർ സ്ട്രീറ്റിലെ സൈക്കിൾ ട്രാക്ക് പൊളിച്ചുനീക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത നടപടി ജനങ്ങളുടെ എതിർപ്പ് അടിച്ചമർത്താനാണെന്ന് അഭിഭാഷകർ

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: നിരവധി ഇന്ത്യന്‍ വംശജര്‍ മത്സരരംഗത്ത്

ആറ് റൈഡിങ്ങുകളിൽ ഫെഡറൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്: മാർക്ക് കാർണി

വീസ നിയമങ്ങൾ കർശനമാക്കി ഓസ്ട്രേലിയ: ഇന്ത്യൻ അപേക്ഷകർക്ക് ബയോമെട്രിക് വിവരങ്ങൾ നിർബന്ധം

ഇന്ത്യ-കാനഡ വ്യാപാര ബന്ധം: എസ്. ജയശങ്കറും അനിത ആനന്ദും കൂടിക്കാഴ്ച നടത്തി

Top Picks for You
Top Picks for You