newsroom@amcainnews.com

എയർ ട്രാഫിക് കൺട്രോൾ തകരാർ; ബ്രിട്ടനിൽ 600 വിമാനങ്ങൾ റദ്ദാക്കി

എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിൽ 600 റദ്ദാക്കുകയും നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും ചെയ്തു. പല പ്രധാന വിമാനത്താവളങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. ഫ്ലൈറ്റ് പോസസിങ് സിസ്റ്റത്തിലാണ് തകരാറെന്നും അത് ശരിയാക്കാനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി നടക്കുകയാണെന്നും ബ്രിട്ടീഷ് നാഷനൽ എയർ ട്രാഫിക് സർവീസസ് (എൻഎടിഎസ്) അറിയിച്ചു. ഹീത്രോ, ഗാറ്റ്‌വിക്, മാഞ്ചസ്റ്റർ, സ്റ്റാൻസ്റ്റെഡ് തുടങ്ങിയ വിമാനത്താവളങ്ങളെയാണ് തകരാർ പ്രധാനമായും ബാധിച്ചത്.

ബ്രിട്ടിഷ് എയർവേയ്‌സ്, ഈസിജെറ്റ്, കെ‌എൽ‌എം, ലുഫ്താൻസ എന്നിവയുൾപ്പെടെയുള്ള നിരവധി വിമാനക്കമ്പനികളുടെ വിമാന സർവീസുകളെ ഈ പ്രശ്നം ബാധിച്ചു. യാത്രക്കാർ വിമാനത്തിന്‍റെ നിലവിലെ അവസ്ഥ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

You might also like
Bank deposit fraud case: Temporary cleaning staff arrested

ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസ്: താൽക്കാലിക ശുചീകരണ ജീവനക്കാരി അറസ്റ്റിൽ

എച്ച് വണ്‍ ബി വീസ: 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാന്‍ അമേരിക്ക

കാനഡയിൽ വീണ്ടും തൃശൂർ ഗഡികളുടെ സംഗമം; ‘തൃശൂർ ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12-ന്

Historic achievement for California Blasters Volleyball Club

കലിഫോർണിയ ബ്ല്ലാസ്റ്റേഴ്സ് വോളീബോൾ ക്ലബിന് ചരിത്രനേട്ടം

ഒക്ലഹോമയില്‍ പതിനഞ്ചുകാരന്‍ വെടിയേറ്റു മരിച്ച സംഭവം: സഹോദരി അറസ്റ്റില്‍

ഇ-സ്കൂട്ടർ ബാറ്ററിയിൽ നിന്നും തീപിടിത്തം: സൗത്ത് ഈസ്റ്റ് എഡ്മിന്‍റനിൽ വൻ നാശനഷ്ടം

Top Picks for You
Top Picks for You