കാൽഗറിയിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ ഉൾപ്പെട്ട കേസുകളിലെ പ്രതികളുടെ ചിത്രങ്ങൾ കാൽഗറി പോലീസ് സർവീസ് (CPS) പുറത്തുവിട്ടു. ആക്രമണം, ഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട 15 പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ നഗരങ്ങളിലും ഗ്രേറ്റർ ടൊറൻ്റോ എന്നിവിടങ്ങളിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം 2025 ഏപ്രിൽ മുതൽ കാൽഗറിയിൽ മാത്രം 49 പണം തട്ടൽ കേസുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 19 വെടിവെപ്പുകൾ ഉൾപ്പെടുന്നു.
കേസുമായി ബന്ധപ്പെട്ട് ആകെ 16 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം ഒരാളെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികൾ എല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്നും ഇവർ സ്റ്റുഡൻ്റ്-വർക്ക് വീസയിൽ കാനഡയിൽ എത്തിയവരാണെന്നും പോലീസ് വെളിപ്പെടുത്തി.







