newsroom@amcainnews.com

സിനിമാതാരം അൻസിബ ഹസ്സന്റെ അമേരിക്കൻ സന്ദർശനം: ആരാധകർക്ക് പ്രിയതാരത്തെ നേരിൽ കാണാൻ അവസരം

Actress Ansiba Hassan's US Visit: Opportunity for Fans to Meet the Beloved Star in Person

‘ദൃശ്യം’, ‘ദൃശ്യം 2’ എന്നീ ജനപ്രിയ ചിത്രങ്ങളിലൂടെയും വേറിട്ട അവതരണ ശൈലിയിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച പ്രശസ്ത നടി അൻസിബ ഹസ്സൻ ഹ്രസ്വ സന്ദർശനത്തിനായി അമേരിക്കയിലെത്തുന്നു. യു.എസ്സിലെ വിവിധ മലയാളി കൂട്ടായ്മകളുമായി സൗഹൃദം പങ്കുവെക്കുന്നതിനും ആരാധകരുമായി നേരിൽ സംവദിക്കുന്നതിനുമായാണ് താരം ഈ സന്ദർശനം നടത്തുന്നത്. യുവതലമുറയ്ക്കിടയിൽ വലിയ ജനപ്രീതിയുള്ള നടിയുടെ വരവ് അമേരിക്കൻ മലയാളി സമൂഹത്തിൽ വലിയ ആവേശമാണ് ഉണർത്തിയിരിക്കുന്നത്.

ഫിലാഡൽഫിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ധർമ്മ യൂണിവേഴ്സൽ’ ആണ് ഈ പരിപാടിയുടെ മുഖ്യ സ്പോൺസർമാർ. മലയാളി സമൂഹത്തിന് പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളുമായി അടുത്തിടപഴകാൻ അവസരമൊരുക്കുന്ന ധർമ്മ യൂണിവേഴ്സലിന്റെ പ്രത്യേക സംരംഭത്തിന്റെ ഭാഗമായാണ് സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സുധാ കർത്ത, ഷാജി സുകുമാരൻ, ജെയ്‌ൻസ് ഡാനിയൽ, സുമോട് നെല്ലിക്കാല, ബിജു കൊട്ടാരത്തിൽ, സാജു മാത്യു, സുജോയ് യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് 267-322-8527 (സുമോട്), 215-500-5728 (ജെയ്‌ൻസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like
Two Filipino-Canadians seek seats in Burnaby’s 2026 local elections

രണ്ട് ഫിലിപ്പിനോ-കനേഡിയൻ വംശജർ ബർണബിയിലെ 2026-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.

പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Convicted cabdriver rapist Gurmeet Singh stripped of US citizenship 15 years after assaulting passenger

വനിതാ യാത്രക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗുർമീത് സിംഗിന്റെ യു.എസ് പൗരത്വം റദ്ദാക്കി

കാലാവസ്ഥാ വ്യതിയാനം: കാനഡയിൽ താപനില 5 ഡിഗ്രി വരെ ഉയരുമെന്ന് പുതിയ റിപ്പോർട്ട്

Gaganyaan First Mission by December; Next PSLV Launch Within Three Months, Says ISRO Chairman

ഗഗൻയാൻ ആദ്യ ദൗത്യം ഡിസംബറിനകം; പിഎസ്എൽവി വിക്ഷേപണം മൂന്ന് മാസത്തിനുള്ളിൽ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ

Colorful Onam Celebration for Upper Westchester Malayali Association: Cultural Feast and Grand Feast Gain Attention

അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന് വർണ്ണാഭമായ ഓണാഘോഷം: സാംസ്കാരിക വിരുന്നും വിഭവസമൃദ്ധമായ സദ്യയും ശ്രദ്ധേയമായി

Top Picks for You
Top Picks for You