newsroom@amcainnews.com

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം പജീറോയുടെ തിരിച്ചുവരവ്: അഞ്ചാം തലമുറ മോഡൽ പുറത്തിറക്കി മിറ്റ്‌സുബിഷി

Pajero’s Return After Five-Year Hiatus: Mitsubishi Launches 5th-Generation Model

ഓഫ്-റോഡ് വാഹന പ്രേമികളുടെ പ്രിയ മോഡലായ പജീറോ എസ്‌യുവി അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം വിപണിയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു.

പരമ്പരാഗതമായ ലാഡർ-ഫ്രെയിം ഷാസിയിലാണ് അഞ്ചാം തലമുറ മിറ്റ്‌സുബിഷി പജീറോ രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഓഫ്-റോഡ് ശേഷിയും ആധുനിക ഡിസൈനും കോർത്തിണക്കിയാണ് വാഹനത്തിന്റെ നിർമാണം. 2.4 ലിറ്റർ ഡീസൽ എൻജിൻ കരുത്തേകുന്ന വാഹനത്തിൽ 480 എൻഎം ടോർക്കും 8 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സും ഫോർ-വീൽ ഡ്രൈവ് സംവിധാനവുമുണ്ട്. 230 എംഎം ഗ്രൗണ്ട് ക്ലിയറൻസുള്ള പുതിയ പജീറോയിൽ വിവിധ റോഡ് സാഹചര്യങ്ങൾക്കനുയോജ്യമായ 4 ഡ്രൈവിങ് മോഡുകളും 7 പ്രത്യേക ഓഫ്-റോഡ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആകർഷകമായ ബോക്സി ഡിസൈനും ബോൾഡ് ലുക്കുമുള്ള വാഹനത്തിന് ടൊയോട്ട ഫോർച്യൂണറിനേക്കാൾ വലിപ്പമുണ്ട്. മുന്നിലെ കണക്റ്റഡ് എൽഇഡി ലൈറ്റുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 20 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ എന്നിവ പുതിയ പജീറോയ്ക്ക് സ്പോർട്ടി ലുക്ക് നൽകുന്നു.

ഏഴു പേർക്ക് യാത്ര ചെയ്യാവുന്ന 3-നിര സീറ്റിങ് ശേഷിയുള്ള ക്യാബിനിൽ ബ്ലാക്ക്-ടാൻ ഡ്യുവൽ ടോൺ ഇന്റീരിയറാണ് നൽകിയിരിക്കുന്നത്. ഡാഷ്‌ബോർഡിലെ രണ്ട് 14.5 ഇഞ്ച് സ്ക്രീനുകൾ, 12 സ്പീക്കർ യമഹ സൗണ്ട് സിസ്റ്റം, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയ്ക്കൊപ്പം 8 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, അഡാസ് (ADAS) തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും വാഹനം വാഗ്ദാനം ചെയ്യുന്നു.

You might also like
Canada hikes funds needed by study permit applicants

കാനഡ സ്റ്റഡി പെർമിറ്റ് അപേക്ഷകർ കാണിക്കേണ്ട തുക വർദ്ധിപ്പിച്ചു

അലർജി സാധ്യത: കാനഡയിൽ സ്മാഷ്ഡ് 100% ചിക്കൻ ബർഗറുകൾ തിരിച്ചു വിളിച്ചു

വെസ്റ്റ് നൈൽ വൈറസ് ബാധ: ഒൻ്റാരിയോയിൽ ജാഗ്രതാ നിർദ്ദേശം

GM-Union Deal to Invest $1.1 Billion in Canada Auto Factories Amid US Tariff Threat

യു.എസ് താരിഫ് ഭീഷണിക്കിടെ കാനഡയിലെ വാഹന നിർമ്മാണ ശാലകളിൽ 1.1 ശതകോടി ഡോളർ നിക്ഷേപിക്കാൻ ജി.എം യൂണിയൻ കരാർ

TSX opens lower as rising yields, falling gold weigh

കാനഡ ഓഹരി വിപണിയിൽ ഇടിവ്: ബോണ്ട് നേട്ടവും സ്വർണ്ണവില കുറഞ്ഞതും വിപണിയെ ബാധിച്ചു

US-Canada Trade Dispute: Canada Welcomes Flexibility on French Language Policy

യു.എസ്-കാനഡ വ്യാപാര തർക്കം: ഫ്രഞ്ച് ഭാഷാ നയത്തിലെ വിട്ടുവീഴ്ചയെ കാനഡ സ്വാഗതം ചെയ്തു

Top Picks for You
Top Picks for You