newsroom@amcainnews.com

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം; കഴിക്കരുതെന്ന് മുന്നറിയിപ്പ്

Unusually Large Fish Found in Bihar After Nepal Floods; Warning Issued Against Consumption

പട്ന • നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി നേരിടുകയാണ് ബിഹാർ. നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിനൊപ്പം ഇതുവരെ കണ്ടിട്ടില്ലാത്തതും ഒപ്പം അസാധാരണമാംവിധം വലുപ്പവുമുള്ള മത്സ്യങ്ങൾ അതിർത്തികടന്ന് ബിഹാറിലേക്ക് ഒഴുകി എത്തിയിരിക്കുകയാണ്. ഈ മത്സ്യങ്ങൾ കഴിച്ച ആളുകളിൽ ചിലർക്കു അസുഖം ബാധിക്കുന്നതായി റിപ്പോർട്ടുകളുമുണ്ട്. തുടർന്ന് പശ്ചിമ ചമ്പാരൻ ജില്ലയിലെ ബാഗഹയിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ സർക്കാർ നിർദ്ദേശം നൽകി. ബാഗഹ എസ്ഡിഎം ചാന്ദ്നി കുമാരിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കുളങ്ങളിലെ വളർത്തുമീൻ ഉൾപ്പെടെ നദികളിൽ എത്താനുള്ള സാഹചര്യമുണ്ടെന്നും, ഒപ്പം മൃഗങ്ങൾ അടക്കമുള്ളവയുടെ മൃതശരീരത്തിനൊപ്പം മത്സ്യങ്ങളും ഏറെ ദൂരം സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ മുന്നറിയിപ്പിൽ പറയുന്നു. ഈ മത്സ്യം കഴിക്കുന്നവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ വെള്ളപ്പൊക്കമുണ്ടായ ജലാശയങ്ങളിലെ മത്സ്യങ്ങൾ കഴിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകി.

ഒപ്പം ഇതുവരെ ഉപയോഗിക്കുകയോ കണ്ടിട്ടില്ലാത്തതോ ആയ മത്സ്യങ്ങൾ കഴിക്കരുതെന്നും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. മത്സ്യം കഴിച്ചതിനുശേഷം ഛർദ്ദി, വയറിളക്കം, വയറുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. തിരിച്ചറിയാൻ കഴിയാത്ത മത്സ്യങ്ങളെ കണ്ടാൽ അധികൃതരെ അറിയിക്കണമെന്നും ഫിഷറീസ് വകുപ്പ് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരുടെ മൃതദേഹം അടക്കം ഇന്ത്യയിലേക്ക് ഒഴുകി വന്നതായി നേരത്തെ റിപ്പോർട്ടുകളുമുണ്ടായിരുന്നു.

You might also like

യു എസ് താരിഫ് നയം: കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടി, കനത്ത തൊഴിൽനഷ്ടത്തിന് സാധ്യത

Expat Dies After Collapsing While Waiting for Daughter in US; Family Devastated

യു.എസിൽ മകളെ കാത്തുനിൽക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു; വിങ്ങിപ്പൊട്ടി കുടുംബം

Massachusetts Democrats renominate Senator Ed Markey in race seen as test on generational change

തലമുറ മാറ്റത്തിന്റെ പരീക്ഷണമായി വീക്ഷിച്ച മത്സരത്തിൽ മസാചുസെറ്റ്സ് ഡെമോക്രാറ്റുകൾ സെനറ്റർ എഡ് മാർക്കിയെ വീണ്ടും നാമനിർദ്ദേശം ചെയ്തു

US moves to end H-4 work permits for H-1B spouses: What it means for Indian families

H-1B പങ്കാളികൾക്കുള്ള H-4 തൊഴിൽ പെർമിറ്റുകൾ നിർത്തലാക്കാൻ യുഎസ് നീക്കം: ഇന്ത്യൻ കുടുംബങ്ങളെ എങ്ങനെ ബാധിക്കും?

What are ‘hanging glaciers’ and why are they a major risk for India?

എന്താണ് ‘ഹാങ്ങിംഗ് ഗ്ലേസിയറുകൾ’ (Hanging Glaciers)? ഇന്ത്യക്ക് ഇവ വലിയ ഭീഷണിയാകുന്നത് എന്തുകൊണ്ട്?

GM-Union Deal to Invest $1.1 Billion in Canada Auto Factories Amid US Tariff Threat

യു.എസ് താരിഫ് ഭീഷണിക്കിടെ കാനഡയിലെ വാഹന നിർമ്മാണ ശാലകളിൽ 1.1 ശതകോടി ഡോളർ നിക്ഷേപിക്കാൻ ജി.എം യൂണിയൻ കരാർ

Top Picks for You
Top Picks for You