newsroom@amcainnews.com

ഉഷ്ണമേഖലാ കൊടുങ്കാറ്റ്: ടെക്സസില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

എഡ്വാര്‍ഡ് ഉഷ്ണമേഖലാ കൊടുങ്കാറ്റ് ചൊവ്വാഴ്ച ടെക്സസില്‍ ലൂസിയാന അതിര്‍ത്തിക്ക് സമീപം കരതൊടാന്‍ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊടുങ്കാറ്റിന്‍റെ ഭാഗമായി ടെക്സസില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ഹ്യൂസ്റ്റണിനും ബ്യൂമോണ്ടിനും ഇടയിലുള്ള പ്രദേശങ്ങളിലായിരിക്കും ഏറ്റവും ശക്തമായ മഴ ലഭിക്കുക.

ഹ്യൂസ്റ്റണ്‍, ഗാല്‍വെസ്റ്റണ്‍, ബ്യൂമോണ്ട് നഗരങ്ങളില്‍ ബുധനാഴ്ച രാവിലെ വരെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലവിലുണ്ട്. ചിലയിടങ്ങളില്‍ മണിക്കൂറില്‍ മൂന്നു മുതല്‍ നാലു ഇഞ്ചു വരെ വരെ മഴ ഉണ്ടായേക്കാം. ചില പ്രദേശങ്ങളില്‍ മഴയുടെ അളവ് ആറു മുതല്‍ ഒന്‍പത് ഇഞ്ച് വരെയെത്താനും സാധ്യതയുണ്ട്. ടെക്സസിലെ ഹൈ ഐലന്‍ഡ് മുതല്‍ ലൂയിസിയാനയിലെ വെര്‍മില്യണ്‍, ഐബീരിയ പാരിഷ് അതിര്‍ത്തി വരെ ഒന്നു മുതല്‍ മൂന്ന് അടി വരെ കടല്‍ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. എഡ്വാര്‍ഡ് കൊടുങ്കാറ്റായി ശക്തി പ്രാപിച്ചാല്‍ മണിക്കൂറില്‍ ഏകദേശം 40 മുതല്‍ 50 മൈല്‍ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

You might also like

കാനഡയിൽ മലയാളി യുവതി നിര്യാതയായി

ഇറാൻ സൈനിക കേന്ദ്രങ്ങളിൽ വീണ്ടും യുഎസ് ആക്രമണം

ഗൂഗിൾ മാപ്പിൽ ‘ലേക് ഒൻ്റാരിയോ’യുടെ പേര് ‘ലേക് അമേരിക്ക’ ആക്കി ട്രംപ്

Woman Dies After Falling from Hotel Building: Ernakulam Native Youth Interrogated

ഹോട്ടൽ കെട്ടിടത്തിൽനിന്ന് വീണ് യുവതി മരിച്ചു: എറണാകുളം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുന്നു

‘കാനഡ സ്ട്രോങ് പാസ്’ ഇനി രണ്ടാഴ്ച മാത്രം; ഇളവുകൾ പ്രയോജനപ്പെടുത്താൻ നിർദ്ദേശം

TSX opens lower as rising yields, falling gold weigh

കാനഡ ഓഹരി വിപണിയിൽ ഇടിവ്: ബോണ്ട് നേട്ടവും സ്വർണ്ണവില കുറഞ്ഞതും വിപണിയെ ബാധിച്ചു

Top Picks for You
Top Picks for You