newsroom@amcainnews.com

എഡ്മിന്‍റനിൽ വാഹനങ്ങളിൽ നിന്നുള്ള മോഷണം വർധിക്കുന്നു: മുന്നറിയിപ്പ് നൽകി പോലീസ്

എഡ്മിന്‍റൻ നഗരത്തിൽ വാഹനങ്ങളിൽ നിന്നുള്ള കവർച്ച വർധിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനിടെ നഗരത്തിൽ ഇരുനൂറ്റമ്പതിലധികം വാഹനങ്ങളിൽ കവർച്ച നടന്നതായി എഡ്മിന്‍റൻ പോലീസ് റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിൽ സൂക്ഷിച്ചിരുന്ന പേഴ്സുകൾ, തിരിച്ചറിയൽ രേഖകൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയാണ് പ്രധാനമായും മോഷ്ടാക്കൾ ലക്ഷ്യമിടുന്നത്. എഡ്മിന്‍റൻ നഗരത്തിലും വെസ്റ്റ് ബ്രാഞ്ച് മേഖലയിലുമായി ആകെ 287 വാഹനങ്ങളിലാണ് മോഷണം നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹനങ്ങളിൽ നിന്നുള്ള മോഷണ കേസിൽ 17% വർധന ഉണ്ടായിട്ടുണ്ട്.

മോഷണം വർധിക്കുന്ന സാഹചര്യത്തിൽ വാഹന ഉടമകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. കാറിൻ്റെ ഡോറുകൾ കൃത്യമായി ലോക്ക് ചെയ്യുകയും വിൻഡോ പൂർണ്ണമായി അടയ്ക്കുകയും ചെയ്യണം. പണം, ഫോൺ, പേഴ്സ് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങൾ കാറിനുള്ളിൽ പുറത്തു കാണുന്ന രീതിയിൽ വയ്ക്കരുത്. വെളിച്ചമുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

You might also like
Benjamin Netanyahu’s son evacuated from the US over ‘significant’ threat — after Israeli leader warned of Iran plot

ഇസ്രായേൽ നേതാവിന്റെ മുന്നറിയിപ്പിന് പിന്നാലെ ‘വലിയ ഭീഷണി’: ബെഞ്ചമിൻ നെതന്യാഹുവിന്റെ മകനെ യുഎസിൽ നിന്ന് ഒഴിപ്പിച്ചു

Abu Dhabi - Calgary Direct Etihad Flight Service Starts October 25: First Air Link with the Middle East

മിഡിൽ ഈസ്റ്റുമായുള്ള ആദ്യ വ്യോമബന്ധം: അബുദാബി – കാൽഗറി ഇത്തിഹാദ് വിമാന സർവീസ് ഒക്ടോബർ 25 മുതൽ

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടിക്ക് സാധ്യതയെന്ന് സർവേ

കടുത്ത ചൂടിന് വിട: ആൽബർട്ട തണുപ്പിലേക്ക്, സെപ്റ്റംബറോടെ താപനില കുറയും

2028 U.S. Presidential Race: Ted Cruz's Candidacy Gains Attention Following Trump's Remarks

2028ലെ യു.എസ് പ്രസിഡന്റ് പോരാട്ടം: ട്രംപിന്റെ വാക്കുകൾക്ക് പിന്നാലെ ടെഡ് ക്രൂസിന്റെ സ്ഥാനാർത്ഥിത്വവും ചർച്ചയാകുന്നു

ഉഷ്ണമേഖലാ കൊടുങ്കാറ്റ്: ടെക്സസില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

Top Picks for You
Top Picks for You