newsroom@amcainnews.com

പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, പ്രവാസി രക്ഷ ഇൻഷുറൻസ്: യോഗ്യതകളും അപേക്ഷാ വിവരങ്ങളും പുറത്തുവിട്ടു

Pravasi ID, Student ID, Pravasi Raksha Insurance: Qualifications and application details released

വിദേശത്തുള്ള മലയാളി പ്രവാസികൾക്കും വിദ്യാർഥികൾക്കുമായി കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള വിവിധ സേവനങ്ങളുടെയും ഇൻഷുറൻസ് പദ്ധതികളുടെയും യോഗ്യതകളും പുതുക്കൽ നിബന്ധനകളും പുറപ്പെടുവിച്ചു. പ്രവാസി ഐഡി കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.

പ്രവാസി ഐഡി കാർഡും സ്റ്റുഡന്റ് ഐഡി കാർഡും

കേരള സർക്കാരുമായി ബന്ധപ്പെടുന്നതിന് പ്രവാസി മലയാളികൾക്കുള്ള ഏകജാലക സംവിധാനമാണ് പ്രവാസി ഐഡി കാർഡ്. 18 മുതൽ 70 വയസ്സുവരെയുള്ള, കുറഞ്ഞത് 6 മാസത്തെ സാധുതയുള്ള പാസ്‌പോർട്ടും വിസയുമുള്ള പ്രവാസികൾക്ക് ഇതിനായി അപേക്ഷിക്കാം. കാലാവധി തീരുന്നതിന് 3 മാസം മുമ്പ് കാർഡ് പുതുക്കാൻ അപേക്ഷിക്കാവുന്നതാണ്.

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കായുള്ള തിരിച്ചറിയൽ രേഖയാണ് സ്റ്റുഡന്റ് ഐഡി കാർഡ്. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി വിദേശത്ത് പഠനം നടത്തുന്ന 18 വയസ്സ് തികഞ്ഞ വിദ്യാർഥികൾക്ക് ഐഡി കാർഡിനായി അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സഹിതം കാലാവധി അവസാനിക്കുന്നതിന് 3 മാസം മുമ്പ് പുതുക്കലിനായി അപേക്ഷ നൽകാം.

പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി

പ്രവാസികൾക്ക് ഗുരുതരമായ രോഗങ്ങൾ വന്നെത്തുമ്പോൾ (Critical illness care) സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി നടപ്പിലാക്കിയിരിക്കുന്നത്. 18 മുതൽ 60 വയസ്സുവരെയുള്ള പ്രവാസികൾക്കാണ് ഇതിൽ അംഗങ്ങളാകാൻ സാധിക്കുക. കുറഞ്ഞത് 6 മാസത്തെ സാധുതയുള്ള പാസ്‌പോർട്ടും വിസയും അപേക്ഷിപ്പാർക്ക് ഉണ്ടായിരിക്കണം. പോളിസി കാലാവധി കഴിഞ്ഞ് 30 ദിവസത്തിനകം പുതുക്കലിനായി അപേക്ഷിക്കാവുന്നതാണ്.

സേവനങ്ങൾ

പ്രവാസി മലയാളികൾക്ക് കേരള സർക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള ഒരു ഏകജാലക സംവിധാനമാണ് പ്രവാസി ഐഡി കാർഡ്. വിദേശരാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന മലയാളി വിദ്യാർഥികൾക്കായി നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡാണ് സ്റ്റുഡന്റ് ഐഡി കാർഡ്. പ്രവാസികൾക്ക് ഗുരുതരമായ രോഗങ്ങൾ ഉണ്ടാകുമ്പോൾ ആവശ്യമായ ചികിത്സാ പരിചരണവും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി ആരംഭിച്ചിരിക്കുന്നത്.

ഐഡി കാർഡിനായി എങ്ങനെ അപേക്ഷിക്കാം

1. പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യൽ

വിജയകരമായി രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്തതിനുശേഷം, നിങ്ങളുടെ പ്രൊഫൈൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. അതിനായി, ഇടത്തുവശത്തുള്ള ‘Personal Details’ എന്ന പ്രധാന മെനുവിന് താഴെയുള്ള ‘Add Details’ എന്ന സബ്‌മെനുവിൽ ക്ലിക്ക് ചെയ്യുക.

2. ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക

പ്രൊഫൈൽ അപ്‌ഡേറ്റ് പേജിലെ എല്ലാ നിർബന്ധിത ഫീൽഡുകളും പൂരിപ്പിച്ചതാണെന്ന് ദയവായി ഉറപ്പാക്കുക. നിർബന്ധിത ഫീൽഡുകൾ ഒരു ചുവന്ന നക്ഷത്ര ചിഹ്നം ഉപയോഗിച്ച് സൂചിപ്പിച്ചിരിക്കുന്നു.

3. മാറ്റങ്ങൾ സേവ് ചെയ്യുന്നതിനായി ‘Add Details’ ബട്ടണിൽ ക്ലിക്ക് ചെയ്യുക

പേജിന്റെ അടിഭാഗത്തുള്ള പച്ച നിറത്തിലുള്ള “Add Details” ബട്ടൺ ക്ലിക്ക് ചെയ്യുന്നതിലൂടെ ഫീൽഡുകളിൽ നൽകിയ വിവരങ്ങൾ സേവ് ചെയ്യപ്പെടുന്നതാണ്.

4. ഡാഷ്‌ബോർഡിലേക്ക് പോകുക

“Add Details” ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം നൽകിയ വിശദാംശങ്ങൾ സേവ് ചെയ്യപ്പെടുകയും, തുടർന്ന് അപേക്ഷ സമർപ്പിക്കുന്ന വിഭാഗത്തിലേക്ക് കടക്കുകയും ചെയ്യും. ഈ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് നിങ്ങൾ ഡാഷ്‌ബോർഡിലേക്ക് പോകേണ്ടതുണ്ട്. ഇതിനായി മൂന്ന് വഴികളുണ്ട്:

  1. പേജിന്റെ അടിഭാഗത്ത് “Add Details” ബട്ടന് സമീപമുള്ള “Go to Dashboard” ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  2. ഏതാനും സെക്കൻഡുകൾ കാത്തിരുന്നാൽ സ്വയം ഡാഷ്‌ബോർഡിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടും.
  3. പേജിന്റെ മുകളിൽ ഇടതുവശത്തുള്ള “Dashboard” മെനുവിൽ ക്ലിക്ക് ചെയ്യുക.

5. ‘New Application’ എന്നതിൽ ക്ലിക്ക് ചെയ്യുക

അപേക്ഷ സമർപ്പിക്കുന്നതിനായി “New Application” ബട്ടണിൽ ക്ലിക്ക് ചെയ്യുക.

6. ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കുക

അപേക്ഷ സമർപ്പിക്കൽ തുടരുന്നതിനായി, ഓരോ സേവനത്തിനും സമീപമുള്ള ചെക്ക് ബോക്സുകളിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കുക.

7. ‘Apply Now’ എന്നതിൽ ക്ലിക്ക് ചെയ്യുക

അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിനായി “Apply Now” ബട്ടണിൽ ക്ലിക്ക് ചെയ്യുക.

8. ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക

  1. “Apply Now” ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം, നിങ്ങൾ അപേക്ഷയുടെ വിശദാംശങ്ങൾ ഉള്ള പേജിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടും. ഇതിലെ ആദ്യ വിഭാഗമായ “Applicant Information” മുൻപ് തന്നെ പൂരിപ്പിച്ചിരിക്കുന്നതാണ്. നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തുക.

2. ദയവായി ആവശ്യമായ എല്ലാ ഫീൽഡുകളും പൂരിപ്പിക്കുക.

9. ഡിക്ലറേഷൻ അംഗീകരിക്കുക

ഓരോ ഡിക്ലറേഷന്റെയും സമീപമുള്ള ചെക് ബോക്സ് ടിക് ചെയ്ത് ഡിക്ലറേഷൻ അംഗീകരിക്കുക.

10. വിവരങ്ങൾ സേവ് ചെയ്യുക

അടുത്തതായി, മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സേവ് ചെയ്യുന്നതിനായി “Save Details” ബട്ടണിൽ ക്ലിക്ക് ചെയ്യുക.

11. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക

അടുത്തതായി, നിങ്ങൾ ‘Supporting Documents’ വിഭാഗത്തിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടും. ഇവിടെ ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യാവുന്നതാണ്.

12. ഫോട്ടോയും ഒപ്പും അപ്‌ഡേറ്റ് ചെയ്യൽ

നിങ്ങൾക്ക് ഫോട്ടോയോ ഒപ്പോ അപ്‌ഡേറ്റ് ചെയ്യണമെന്നുണ്ടെങ്കിൽ അതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. “Remove Photo” അല്ലെങ്കിൽ “Remove Signature” ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഒരു അലേർട്ട് ബോക്സ് പ്രത്യക്ഷപ്പെടും. തുടരുന്നതിനായി “OK” ക്ലിക്ക് ചെയ്യുക. അതിനുശേഷം, അപ്‌ഡേറ്റ് ചെയ്ത ഫോട്ടോയോ ഒപ്പോ അപ്‌ലോഡ് ചെയ്യാനുള്ള പേജ് കാണാം. അവിടെ “Browse” ബട്ടണിൽ ക്ലിക്ക് ചെയ്ത്, നിർദിഷ്ട ബോക്സിന് സമീപം നൽകിയിരിക്കുന്ന ഫയൽ ഫോർമാറ്റിന് അനുസൃതമായി ആവശ്യമായ ഫയൽ തിരഞ്ഞെടുക്കാവുന്നതാണ്.

13. അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യുക

അതിനുശേഷം, നിർദിഷ്ട ബോക്സിന് സമീപം നൽകിയിരിക്കുന്ന ഫോർമാറ്റിൽ ആവശ്യമായ സപ്പോർട്ടിംഗ് ഡോക്യുമെന്റുകൾ “Browse” ബട്ടണിൽ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യുക.

13. Click the “Save Documents” button to save your progress.(“Save Documents” ബട്ടൺ ക്ലിക്ക് െചയ്ത് നിങ്ങളുെട പുേരാഗതി േസവ് െചയ്യുക.)

14. രേഖകൾ സേവ് ചെയ്യുക

നിങ്ങൾ ചെയ്ത വിവരങ്ങൾ സേവ് ചെയ്യുന്നതിനായി “Save Documents” ബട്ടണിൽ ക്ലിക്ക് ചെയ്യുക.

15. ഫൈനൽ സബ്മിഷനും പേയ്‌മെന്റും

“Proceed to Final Submit” ബട്ടണിൽ ക്ലിക്ക് ചെയ്തശേഷം, നിങ്ങൾ പേയ്‌മെന്റ് പേജിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടും. അവിടെ നിങ്ങൾക്ക് പേയ്‌മെന്റ് പൂർത്തിയാക്കാവുന്നതാണ്. പേയ്‌മെന്റ് വിജയകരമായി പൂർത്തിയായിക്കഴിഞ്ഞാൽ, “Application submitted successfully!” എന്ന സന്ദേശത്തോടെ നിങ്ങൾ ‘Application History’ പേജിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടും.

16. സമർപ്പിച്ച അപേക്ഷകൾ കാണുക

നിങ്ങൾ സമർപ്പിച്ച അപേക്ഷകൾ “Application History” മെനുവിൽ ക്ലിക്ക് ചെയ്ത് കാണാൻ സാധിക്കും.

17. അപേക്ഷയുടെ നില പരിശോധിക്കുക

“Track Details” ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാവുന്നതാണ്.

You might also like
India expresses readiness for treaty talks with Canada, eyes Rs 4.65 lakh crore trade

കാനഡയുമായി ധാരണാപത്ര ചർച്ചകൾക്ക് തയാറായി ഇന്ത്യ; 4.65 ലക്ഷം കോടി രൂപയുടെ വ്യാപാരം ലക്ഷ്യം

റോക്‌ലൻഡ് സെൻ്റ് മേരീസ് ക്നാനായ ദേവാലയത്തിൽ തിരുനാൾ സെപ്റ്റംബർ 4 മുതൽ

യു എസ് താരിഫ് നയം: കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടി, കനത്ത തൊഴിൽനഷ്ടത്തിന് സാധ്യത

Miraculous Escape in the Nevada Mountains; 'Rebirth' for Climber

നെവാഡ മലനിരകളിൽ അത്ഭുത രക്ഷപ്പെടൽ; പർവതാരോഹകന് ‘പുനർജന്മം’

അപേക്ഷകർക്ക് തിരിച്ചടി: രജിസ്റ്റേർഡ് നഴ്സിങ് എക്സാമിനേഷൻ ഫീസ് കുത്തനെ കൂട്ടി കാനഡ

ഡാലസില്‍ രാജ്യാന്തര 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 18 മുതല്‍: ഒന്നാം സമ്മാനം 4500 ഡോളര്‍

Top Picks for You
Top Picks for You