newsroom@amcainnews.com

നിർമാണ കുഴിയിൽ വീണ് കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

Keyboard Artist Mahesh Passes Away After Falling into Construction Pit

ആലപ്പുഴ നഗരത്തിൽ കനാൽ നവീകരണത്തിനായി എടുത്ത കുഴിയിൽ വീണ് കീബോർഡ് ആർട്ടിസ്റ്റായ മംഗലം വടക്കേ തയ്യിൽ മഹേഷ് (66) മരണപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് കളർകോട്ടുള്ള ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം സൈക്കിളിൽ മംഗലത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കണ്ണൻ വർക്കി പാലത്തിന് പടിഞ്ഞാറുള്ള വാണിജ്യത്തോടിന്റെ വടക്കേക്കരയിൽ ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

ബീച്ചിലേക്കുള്ള തിരക്കേറിയ ഈ പാതയിൽ കനാൽ തീരത്ത് ഭിത്തിയും പടികളും നിർമിക്കുന്നതിനായി രണ്ടാൾ താഴ്ചയിലാണ് കുഴിയെടുത്തിരുന്നത്. എന്നാൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരു റിബൺ കെട്ടുക മാത്രമാണ് അധികൃതർ ചെയ്തിരുന്നത്. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഇല്ലാതിരുന്നതാണ് സൈക്കിളിൽ വന്ന മഹേഷ് കുഴിയിലേക്ക് വീഴാൻ കാരണമായത്.

വീഴ്ചയുടെ ആഘാതത്തിൽ കോൺക്രീറ്റ് ഭിത്തിയിൽ തലയും മുഖവും അടിച്ച് ഗുരുതരമായി പരിക്കേറ്റാണ് അദ്ദേഹം മരണപ്പെട്ടത്. സംഭവത്തിൽ നോർത്ത് പോലീസ് തുടർനടപടികൾ സ്വീകരിക്കുകയും മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യുകയും ചെയ്തു. കാധിക (ആലപ്പി ബീനം) ആണ് ഭാര്യ. ശിൽപ, നോയൽ (ഭാരത് പെട്രോളിയം, എറണാകുളം) എന്നിവർ മക്കളും രാജേഷ് മരുമകനുമാണ്.

You might also like
The hospital was thrown into a spin; a young man who made 80 phone calls in 90 minutes was caught

ആശുപത്രിയെ വട്ടം ചുറ്റിച്ചു; 90 മിനിറ്റിൽ 80 ഫോൺ കോളുകൾ ചെയ്ത യുവാവിന് പിടിവീണു

അലബാമയില്‍ ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരുക്ക്

Former Bangladesh Air Force Officer Tahsif Saurie Denies 'RAW' Agent Allegations; Pre-death Podcast Gains Attention

‘റോ’ ഏജന്റ് ആരോപണങ്ങൾ തള്ളി ബംഗ്ലാദേശ് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ തഹ്സിഫ് സൗരി; മരണത്തിന് മുൻപുള്ള പോഡ്കാസ്റ്റ് ശ്രദ്ധേയമാകുന്നു

Friend reacts to Learjet co-pilot Nathalia Filgueiras’ haunting last words before deadly crash

മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ലിയർജെറ്റ് സഹ-പൈലറ്റ് നതാലിയ ഫിൽഗ്വേരാസ് പറഞ്ഞ വിറങ്ങലിപ്പിക്കുന്ന അവസാന വാക്കുകളെക്കുറിച്ച് സുഹൃത്ത്

Ramaswamy pulls controversial ad featuring opponent Acton's estranged mother

എതിരാളിയായ ആക്ടന്റെ അമ്മയെ ഉൾപ്പെടുത്തിയുള്ള വിവാദ പരസ്യം പിൻവലിച്ച് രാമസ്വാമി

Trapped in a Drug Cartel at Age 12: Shocking Details Emerge on International Networks Targeting Children

12-ാം വയസ്സിൽ മയക്കുമരുന്ന് മാഫിയയുടെ വലയിൽ; കുട്ടികളെ കുടുക്കുന്ന അന്താരാഷ്ട്ര കാർട്ടലുകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Top Picks for You
Top Picks for You