newsroom@amcainnews.com

ജോളി തടത്തിൽ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ പ്രസിഡന്റ്

Jolly Thadathil elected as Global President of World Malayalee Council

ഡാലസ്• പതിറ്റാണ്ടുകളായി തുടരുന്ന സംഘടനാ പ്രവർത്തനത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ലഭിച്ച വലിയ അംഗീകാരമായാണ് വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ ഗ്ലോബൽ പ്രസിഡന്റായി ജോളി തടത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഡാലസിൽ നടന്ന വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ഗ്ലോബൽ കോൺഫറൻസിലാണ് അദ്ദേഹത്തിന്റെ ഏകകണ്ഠമായ തിരഞ്ഞെടുപ്പ് നടന്നത്.

ജർമനിയിൽ നിന്നുള്ള മുതിർന്ന നേതാവും യൂറോപ്പ് റീജിയൻ ചെയർമാനുമായ ജോളി തടത്തിൽ സംഘടനയുടെ വിവിധ തലങ്ങളിൽ ദീർഘകാലം നേതൃത്വപരമായ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. സൗമ്യമായ ഇടപെടലും എല്ലാവരെയും ചേർത്തുനിർത്തുന്ന നേതൃത്വശൈലിയും സംഘടനാ പ്രവർത്തനത്തിലെ പരിചയസമ്പത്തുമാണ് അദ്ദേഹത്തിന്റെ ഏകകണ്ഠമായ തിരഞ്ഞെടുപ്പിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

1995 ജൂലൈ 3-ന് ന്യൂജേഴ്‌സിയിൽ രൂപം കൊണ്ട വേൾഡ് മലയാളി കൗൺസിൽ മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യം പിന്നിടുന്ന ഘട്ടത്തിലാണ് ജോളി തടത്തിലിനെ പരമോന്നത നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ രാഷ്ട്രീയേതരമായി ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന സംഘടനയുടെ ലക്ഷ്യത്തിന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹം നൽകിയ സംഭാവനകളുടെ തുടർച്ച കൂടിയാണ് ഈ പുതിയ ചുമതല.

സംഘടനാ നേതൃത്വത്തെ സാമൂഹിക ഉത്തരവാദിത്വവുമായി ബന്ധിപ്പിച്ച പ്രവർത്തനശൈലിയാണ് ജോളി തടത്തിലിന്റെ പ്രത്യേകത. 2002-ൽ ആയിരത്തിലധികം പേർ പങ്കെടുത്ത ഗ്ലോബൽ കോൺഫറൻസിന് അദ്ദേഹം നേതൃത്വം നൽകി. വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

2006-ൽ എറണാകുളം ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ 25 ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും മറ്റ് സഹായ ഉപകരണങ്ങളും വിതരണം ചെയ്ത പദ്ധതിയുടെ ജനറൽ കൺവീനറായും അദ്ദേഹം പ്രവർത്തിച്ചു. സംഘടനയുടെ സമ്മേളനങ്ങൾ വെറും ഒത്തുചേരലുകൾ മാത്രമല്ലാതെ സമൂഹത്തിന് നേരിട്ട് പ്രയോജനം ചെയ്യുന്ന സേവനവേദികളാക്കുന്നതിലും അദ്ദേഹം ശ്രദ്ധ നൽകി.

യൂറോപ്പ് റീജിയൻ പ്രസിഡന്റായിരിക്കെ കൊച്ചി ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ നിർധനരായ അഞ്ച് കുടുംബങ്ങൾക്ക് വീടുകളുടെ താക്കോൽ കൈമാറിയ ഭവനപദ്ധതിയും അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകളുടെ ശ്രദ്ധേയമായ ഉദാഹരണമാണ്. വേൾഡ് മലയാളി കൗൺസിലിന്റെ ഭവനപദ്ധതി ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ റീജിയൻ, ഗ്ലോബൽ തലങ്ങളിൽ നടപ്പാക്കുന്നതിലും അദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചു.

പ്രവാസി മലയാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും ജോളി തടത്തിൽ നിർണായക പങ്കുവഹിച്ചു. നോർക്ക ചാർട്ടേഴ്സിനായുള്ള ശ്രമങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 1991-ൽ ജർമ്മനിയിലെത്തിയ ജോളി തടത്തിൽ മൂവാറ്റുപുഴ പോട്ടയിൽ സ്വദേശിയാണ്. എം.എസ്.സി പഠനം പൂർത്തിയാക്കിയ ശേഷം മേയർ ഫാർമയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് ജർമ്മനിയിലേക്ക് കുടിയേറി. തുടർന്ന് ഹോസ്പിറ്റൽ മാനേജ്മെന്റിൽ ബിരുദം നേടി. ഹെൽത്ത് കെയർ മേഖലയിലും സജീവമായ അദ്ദേഹം നിരവധി ബൊണ്ട് ആന്റ് കമ്പനികളുടെ നേതൃത്വവും വഹിക്കുന്നു.

വ്യാപാര രംഗത്തും അദ്ദേഹത്തിന് സാന്നിധ്യമുണ്ട്. സ്മാർട്ട് പെന്റ് പോക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ കേരളത്തിൽ നിന്നുള്ള വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ യൂറോപ്പിലെ വിതരണ പ്രവർത്തനങ്ങളും അദ്ദേഹം നടത്തിവരുന്നു. സ്പീച്ച് തെറാപ്പിസ്റ്റായ റോഷ്നി തടത്തിലാണ് ഭാര്യ. നികോൾ, ബെൻസൺ, നാൻസി എന്നിവർ മക്കളാണ്. മക്കളായ നികോളും നാൻസിയും സിനിമ രംഗത്തും ശ്രദ്ധേയരായിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികളെ ഒരുമിപ്പിക്കുന്ന വേൾഡ് മലയാളി കൗൺസിലിന് പുതിയ കാലഘട്ടത്തിൽ കൂടുതൽ ഉണർവും ദിശാബോധവും നൽകുക എന്ന വലിയ ഉത്തരവാദിത്വമാണ് ജോളി തടത്തിലിനെ കാത്തിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ട് നീണ്ട സംഘടനാ സേവനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സൗമ്യമായ നേതൃത്വത്തിന്റെയും അംഗീകാരമാണ് അദ്ദേഹത്തിന്റെ എതിരില്ലാത്ത തിരഞ്ഞെടുപ്പ്. ലോക മലയാളികളുടെ കൂട്ടായ്മയ്ക്ക് പുതിയ കരുത്തും ദിശയും നൽകാൻ കഴിയുന്ന നേതൃത്വമെന്ന പ്രതീക്ഷയാണ് ജോളി തടത്തിലിന്റെ പുതിയ സ്ഥാനലബ്ധി ഉയർത്തുന്നത്.

You might also like
Reduce Student Travel Expenses: 17-Year-Old's Appeal to the New York Mayor

വിദ്യാർത്ഥികളുടെ യാത്രച്ചെലവ് ലഘൂകരിക്കണം: ന്യൂയോർക്ക് മേയർക്ക് 17-കാരിയുടെ അഭ്യർത്ഥന

Donald Trump's Financial Transactions and Constitutional Concerns

ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകളും ഭരണഘടനാപരമായ ആശങ്കകളും

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

നേപ്പാളിലെ മിന്നൽ പ്രളയം; 24 കനേഡിയൻ പൗരന്മാരെ കാണാതായി, മരണസംഖ്യ 160

Major Surge in Kerala's Beer Market and the Key Driving Factors

കേരളത്തിലെ ബിയർ വിപണിയിലെ വൻ മുന്നേറ്റവും പ്രധാന കാരണങ്ങളും

Major Changes in the Global Oil Market: OPEC Weakens, Trump's Intervention, and Benefits for India

ആഗോള എണ്ണവിപണിയിൽ വൻ മാറ്റങ്ങൾ: ഒപെക് ദുർബലമാകുന്നു, ട്രംപിന്റെ ഇടപെടലും ഇന്ത്യയ്ക്കുള്ള നേട്ടങ്ങളും

Top Picks for You
Top Picks for You