തിരുവല്ല വള്ളംകുളം തയിൽപ്പറമ്പിൽ ജോൺ ടി. വർഗീസ് (82) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. പരേതരായ ടി. കെ. വർഗീസിന്റെയും സാറാമ്മ വർഗീസിന്റെയും മകനാണ്. തിരുവല്ല കുന്നന്താനം മന്നത്തേതിൽ കുടുംബാംഗമായ സാറാമ്മ ജോണാണ് ഭാര്യ. മക്കൾ: ജോബി ജോൺ (ന്യൂജേഴ്‌സി), ജിബി തോമസ് (ടെക്‌സസ്). ബിന്ദു ജോൺ (മൂവാറ്റുപുഴ), ജെഫ് തോമസ് (ചാരുമ്മൂട്) എന്നിവർ മരുമക്കളും ജസ്റ്റിൻ, ജയ, ജെയ്ൻ, ജെയ്‌സ് എന്നിവർ കൊച്ചുമക്കളുമാണ്. മറിയമ്മ ഇടിക്കുള, സാറാമ്മ തോമസ്, ടി. വി. മത്തായി, റേച്ചൽ മാത്യു, പരേതരായ ടി. വി. വർഗീസ്, ടി. വി. തോമസ്, ഏലിയാമ്മ ചാക്കോ എന്നിവരാണ് സഹോദരങ്ങൾ.
പരേതന്റെ പൊതുദർശനം ഓഗസ്റ്റ് 29 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ ന്യൂജേഴ്‌സി മിഡ്‌ലാന്റ് പാർക്കിലെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (497, Midland Park, NJ) വെച്ച് നടക്കുന്നതാണ്. സംസ്‌കാരം പിന്നീട് ജന്മനാടായ തിരുവല്ല വള്ളംകുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് നടക്കും. അദ്ദേഹത്തിന്റെ വേർപാടിൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ഡോ. ബാബു കെ. മാത്യു അനുശോചിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജോബി ജോൺ (201-314-6303), ജെരീഷ് വർഗീസ് (201-621-1003).







