newsroom@amcainnews.com

ഇനി വീസ വേഗത്തിൽ: കാനഡയിൽ പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കി യുഎസ്

കാനഡയിൽ നിന്നുള്ള യുഎസ് വീസ അപേക്ഷകർക്ക് പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ്. വീസ ഇന്‍റർവ്യൂ വേഗത്തിലാക്കുന്നതിനായി യുഎസ് എംബസിയിലും കാനഡയിലെ എല്ലാ യുഎസ് കോൺസുലേറ്റുകളിലും പണമടച്ചുള്ള യുഎസ് വീസ അപ്പോയിൻ്റമെൻ്റ് ഓപ്ഷൻ ആരംഭിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് അറിയിച്ചു. ഓഗസ്റ്റ് 18 മുതൽ ആരംഭിച്ച ഈ പൈലറ്റ് പ്രോഗ്രാം ഡിസംബർ 31 വരെ തുടരും. മെക്സിക്കോ, കൊളംബിയ, ഗ്വാട്ടിമാല, കോസ്റ്റാറിക്ക, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലും സമാനമായ പൈലറ്റ് പ്രോഗ്രാമിന് തുടക്കമിട്ടിട്ടുണ്ട്. സാധാരണ വീസ അപ്പോയിന്റ്മെൻ്റുകൾക്ക് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, കാനഡയിൽ നിന്നും യുഎസിലേക്ക് അടിയന്തിരമായി യാത്ര ചെയ്യേണ്ടവർക്ക് ഈ പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം വലിയ സഹായമാകും.

ടൂറിസ്റ്റ്, ബിസിനസ് ആവശ്യങ്ങൾക്കായുള്ള B-1, B-2 വീസ അപേക്ഷകർക്ക് നിലവിലെ 185 യു.എസ് ഡോളർ അപേക്ഷാ ഫീസിന് പുറമെ 750 യു.എസ് ഡോളർ അധികമായി നൽകിയാൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ വീസ ഇന്‍റർവ്യൂ സ്ലോട്ട് സ്വന്തമാക്കാം. ആദ്യം DS-160 ഫാം പൂരിപ്പിച്ച് സമർപ്പിച്ച ശേഷം regular 185 ഡോളർ ഫീസടച്ച് സാധാ അപ്പോയിന്റ്മെൻ്റ് ബുക്ക് ചെയ്യണം. തുടർന്ന് ഓൺലൈൻ അക്കൗണ്ടിൽ പ്രവേശിച്ച് Request Expedite എന്നതിലെ Paid Expedite ഓപ്ഷൻ വഴി ലഭ്യമായ സ്ലോട്ട് തിരഞ്ഞെടുക്കാം. സ്ലോട്ട് തിരഞ്ഞെടുത്താൽ 10 മിനിറ്റിനുള്ളിൽ 750 ഡോളർ ഫീസ് അടച്ചു ബുക്കിങ് പൂർത്തിയാക്കണം.

You might also like
Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

മാറുന്ന ജീവിതശൈലി: കാനഡയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവ്

Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

Top Picks for You
Top Picks for You