മിഷന്‍സ് ഇന്ത്യാ ഇന്റര്‍ നാഷണല്‍ ഫെലോഷിപ്പിന്റെ ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള സുവിശേഷ പ്രവര്‍ത്തകരുടെ സംയുക്ത റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 തീയതികളില്‍ നടക്കും. ടെക്സസിലെ പാലസ്തൈ നിലുള്ള ലേക്ക് വ്യൂ കോണ്‍ഫറന്‍സ് സെന്ററില്‍ (Lakeview Methodist conference center, 400 private Rd 6036, Palestine, TX 75801) നടക്കുന്ന സമ്മേളനത്തിൽ മിഷ്യന്‍സ് ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, കണ്വെന്ഷന് പ്രസംഗകനുമായ ബ്രദര്‍. ജോര്‍ജ്ജ് ചെറിയാന്, സൂസന് ജോര്‍ജ്ജ് ചെറിയാന്, യൂത്ത് ഫോര്‍ മിഷ്യന്‍സ് ഡയറക്ടര്‍ ബ്രദര്‍. ചെറി ജോര്‍ജ്ജ് ചെറിയാന് എന്നിവര്‍ വചന സന്ദേശം നല്‍കും.
അനുഗ്രഹീതമായ സമ്മേളനത്തിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പി വി ജോൺ – 214 642 9108, ജോൺ കുരുവിള – 281 615 7603, പി ഐ വർഗീസ് – 832 439 5559.







