newsroom@amcainnews.com

ടെക്സസില്‍ അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ മരിച്ചു

യുഎസിലെ ടെക്സസില്‍ അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു. യു.എസ്. ആര്‍മിയുടെ 64 അപ്പാച്ചെ ഹെലികോപ്റ്ററാണ് സലാഡോയില്‍ അപകടത്തില്‍പ്പെട്ടത്. ബെല്‍ കൗണ്ടി ഷെരീഫ് ഓഫിസും യു.എസ്. ആര്‍മിയും അപകടം സ്ഥിരീകരിച്ചു. വയലിലേക്കാണ് ഹെലികോപ്റ്റര്‍ പതിച്ചത്. ഹെലികോപ്റ്ററില്‍ രണ്ട് സൈനികരാണ് ഉണ്ടായിരുന്നതെന്നും ഇരുവരും സംഭവസ്ഥലത്തുവെച്ച് മരിച്ചതായി സ്ഥിരീകരിച്ചതായും ബെല്‍ കൗണ്ടി ഷെരീഫ് ഓഫിസ് വക്താവ് അറിയിച്ചു.

ഹെലികോപ്റ്റര്‍ തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് തീപിടിത്തവും ഉണ്ടായി. തീ അണയ്ക്കുന്നതിനായി ടാങ്കര്‍ വിമാനത്തില്‍നിന്ന് അഗ്‌നിശമന വസ്തുക്കള്‍ വിതറിയതായും അധികൃതര്‍ വ്യക്തമാക്കി. അപകട കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. അപകട കാരണത്തെക്കുറിച്ചോ മരിച്ച സൈനികരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

You might also like
Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

Top Picks for You
Top Picks for You