newsroom@amcainnews.com

എഡ്മിന്‍റനിൽ ഇന്ത്യൻ വംശജന്‍റെ കൊലപാതകം: പ്രതി അറസ്റ്റിൽ

ആൽബർട്ട തലസ്ഥാനമായ എഡ്മിന്‍റനിൽ ഇന്ത്യൻ വംശജനായ ലിക്വർ ഷോപ്പ് ഉടമ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ക്രോംഡേലിൽ ‘കണക്ട് ലിക്വർ’ എന്ന സ്ഥാപനം നടത്തിയിരുന്ന സുഖ്ജിത് “സണ്ണി”രൺധാവ (48) കൊല്ലപ്പെട്ട കേസിൽ നിക്കോളാസ് ബട്ട്‌ലർ-ചോവസ് (22) എന്ന യുവാവാണ് അറസ്റ്റിലായത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ 112-ാം അവന്യൂവിന് സമീപം ഗുരുതമായി പരുക്കേറ്റ നിലയിൽ സുഖ്ജിത് രൺധാവയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് നിക്കോളാസ് ബട്ട്‌ലർ-ചോവസ് അറസ്റ്റിലായത്. ക്രിമിനൽ പശ്ചാത്തലമുള്ള നിക്കോളാസിനെതിരെ പൊലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കഴിഞ്ഞ മാസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം രണ്ടുപേരെ ആക്രമിച്ച കേസിൽ ഇയാൾ 45 ദിവസം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സുഖ്ജിതിൻ്റെ സംസ്കാരം ഓഗസ്റ്റ് 12-ന് നടക്കും.

You might also like

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Top Picks for You
Top Picks for You