newsroom@amcainnews.com

ഗ്രീൻ പാർട്ടി നേതൃത്വ മത്സരം: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബറിൽ

പുതിയ ലീഡറെ തിരഞ്ഞെടുക്കുന്നതിനുള്ള നേതൃത്വമത്സരം നവംബറിൽ നടക്കുമെന്ന് ഗ്രീൻ പാർട്ടി പ്രഖ്യാപിച്ചു. അതേസമയം മുൻ എംപിയും ദീർഘകാല പാർട്ടി പ്രവർത്തകനുമായ മൈക്ക് മോറിസ് നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് അറിയിച്ചു. കൂടാതെ ഗ്രീൻ പാർട്ടിയുടെ മുൻനിര പ്രചാരകയും സംഘാടകയുമായ നീര ഡൂക്കേരനും പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് മത്സരിക്കുന്നു.

നിലവിൽ പുതിയ പാർട്ടി അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും മത്സരത്തിനാവശ്യമായ ഫണ്ട് ശേഖരിക്കുകയുമാണ് ഇരുസ്ഥാനാർത്ഥികളും. സെപ്റ്റംബർ അവസാനത്തോടെ, ഇരുവരും കുറഞ്ഞത് 50 യുവ അംഗങ്ങൾ ഉൾപ്പെടെ 200 പുതിയ അംഗങ്ങളെയെങ്കിലും റിക്രൂട്ട് ചെയ്യണം. കൂടാതെ 15,000 കനേഡിയൻ ഡോളർ സ്വരൂപിക്കുകയും വേണം. ഒക്ടോബർ 14 വരെ പുതിയ അംഗങ്ങളെ പാർട്ടിയിൽ ചേർക്കാൻ സമയമുണ്ട്. തുടർന്ന് നവംബർ 2 മുതൽ 13 വരെ വോട്ടെടുപ്പ് നടക്കും. വിജയിയെ നവംബർ 14 ന് പ്രഖ്യാപിക്കും.

You might also like

ടൊറന്റോ ഐലന്റ് വിമാനത്താവള തർക്കം രൂക്ഷമാകുന്നു; റെയിൽ പദ്ധതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഫോർഡിന്റെ ഭീഷണി

ആലുവ സ്ക്വാഡിന്റെ സാഹസിക അന്വേഷണം: പ്രധാന വിവരങ്ങൾ

Italy Temporarily Suspends Schengen Travel Rules with Spain: Everything UAE Travellers Need to Know

ഇറ്റലി സ്പെയിനുമായുള്ള ഷെഞ്ചൻ യാത്രാ നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കി

Canadian immigration officials increase their scrutiny of study permit applicants' financial documentation

കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്റ്റഡി പെർമിറ്റ് അപേക്ഷകരുടെ സാമ്പത്തിക രേഖകൾ കൂടുതൽ കണിശമായി പരിശോധിക്കുന്നു

NYC Council pushes strict measures to control dangerous e-bikes

അപകടകരമായ ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ

PSC Does Not Postpone Exam Despite Heavy Rain: Candidates Left in Distress

കനത്ത മഴയും ഉരുൾപ്പൊട്ടലും: കോട്ടയത്ത് മൂന്ന് മരണം; യാത്രാദുരിതത്തിലും പരീക്ഷ മാറ്റാതെ പിഎസ്‌സി, വൻ പ്രതിഷേധം

Top Picks for You
Top Picks for You