newsroom@amcainnews.com

ന്യൂയോർക്ക് ഗവർണറുടെ ഐസിഇ മാസ്ക് നിരോധനം തടഞ്ഞ് ഫെഡറൽ കോടതി

ന്യൂയോർക്കിലെ ഫെഡറൽ ഏജൻ്റുമാർ മാസ്ക് ധരിക്കുന്നത് വിലക്കിക്കൊണ്ട് ഗവർണർ കാത്തി ഹോചുൾ കൊണ്ടുവന്ന നിയമം ഫെഡറൽ കോടതി തടഞ്ഞു. അൽബാനിയിലെ യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി മേ എ. ഡി’ആഗോസ്റ്റിനോയാണ് ന്യൂയോർക്ക് സർക്കാരിന്‍റെ ഈ നടപടി സ്റ്റേ ചെയ്തത്.

ഫെഡറൽ ഏജൻ്റുമാരുടെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്നത് ഭരണഘടനയുടെ ‘സൂപ്രമസി ക്ലോസ്’ ലംഘനമാണെന്നും, നീതി ന്യായ വകുപ്പ് മുന്നോട്ടുവെച്ച വാദങ്ങൾ ശരിവെച്ചുകൊണ്ടുമാണ് കോടതി ഉത്തരവ്. കഴിഞ്ഞ മാസം വിർജീനിയ കൊണ്ടുവന്ന സമാനമായ മാസ്ക് നിരോധനവും ഇതേ നിയമപരമായ കാരണത്താലാണ് കോടതി റദ്ദാക്കിയത്. ഫെഡറൽ ഏജൻ്റുമാർക്ക് എതിരെയും അവരുടെ കുടുംബങ്ങൾക്ക് എതിരെയും വലിയ തോതിലുള്ള വധഭീഷണികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് സുപ്രധാനമാകുന്നത്. അതേസമയം, പ്രാദേശിക പോലീസ് ഫെഡറൽ ഏജൻസികളുമായി സഹകരിക്കുന്നത് തടയുന്ന ഹോചുളിന്‍റെ നിയമത്തിലെ മറ്റ് ചില വകുപ്പുകൾ പ്രാബല്യത്തിൽ തുടരും.

You might also like
States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Top Picks for You
Top Picks for You