newsroom@amcainnews.com

അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴ് മുതൽ

അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് (ACOG) സംഘടിപ്പിക്കുന്ന 2026 വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 7, 8, 9 തീയതികളിൽ ജോർജിയയിലെ ലോറൻസ്വില്ലിലുള്ള സഭാ മന്ദിരത്തിൽ നടക്കും. 7, 8 തീയതികളിൽ വൈകിട്ട് ആറിനും 9-ന് രാവിലെ പത്തിനുമാണ് സമ്മേളനം നടക്കുക. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സമ്മേളനത്തിൽ റവ. ജോ തോമസ് മുഖ്യപ്രഭാഷകനായിരിക്കും. ദൈവവചന സന്ദേശങ്ങൾ, ആരാധന, പ്രാർത്ഥന, ആത്മീയ ഉണർവ് എന്നിവയ്ക്ക് പ്രാധാന്യം നൽകി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കൺവെൻഷന് അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റും സീനിയർ പാസ്റ്ററുമായ റവ. ഡോ. എബി മാമൻ നേതൃത്വം നൽകും. സഭയുടെ അസോസിയേറ്റ് പാസ്റ്റർ റവ. കോളിൻസ് ചാക്കോ, യൂത്ത് പാസ്റ്റർ റവ. ഡേവിസ് എബ്രഹാം, പാട്രൺ പാസ്റ്റർ റവ. സി. വി. ആൻഡ്രൂസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: (678) 985-8598 | www.acoglife.org

You might also like
Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Top Picks for You
Top Picks for You