newsroom@amcainnews.com

മൊറോക്കൻ അഭയാർത്ഥി പ്രവാഹത്തിൽ കുഴങ്ങി സ്പെയിൻ: 9 മരണം

മൊറോക്കോയിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തിൽ കുഴങ്ങി സ്പെയിൻ. വടക്കൻ ആഫ്രിക്കൻ തീരത്ത് നിന്നും ആയിരക്കണക്കിന് മൊറോക്കൻ അഭയാർത്ഥികൾ നുഴഞ്ഞു കയറിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും അതിർത്തി സുരക്ഷ ഉറപ്പാക്കാനുമായി സ്പെയിൻ തങ്ങളുടെ സായുധ സേനയെ (Armed Forces) പ്രദേശത്ത് നിയോഗിച്ചു. അതേസമയം വൻ തോതിലുള്ള അഭയാർത്ഥി പ്രവാഹത്തിനിടെ ഒമ്പത് പേർ മരിച്ചതായി സ്പാനിഷ് അധികൃതർ സ്ഥിരീകരിച്ചു. കൂടാതെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മാർലാസ്കയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി സ്യൂട്ട സന്ദർശിക്കുമെന്ന് വ്യക്തമാക്കി.

വ്യാഴാഴ്ച സ്യൂട്ടയിലെ തരാജൽ (Tarajal) അതിർത്തി തുറന്ന സാഹചര്യത്തിലാണ് വൻതോതിലുള്ള ജനക്കൂട്ടം നുഴഞ്ഞുകയറിയത്. ഭൂരിഭാഗവും യുവാക്കളാണെങ്കിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു. കടൽ വഴി നീന്തിയും അതിർത്തി വേലികൾ കടന്നുമാണ് ആളുകൾ സ്പാനിഷ് മേഖലയിലേക്ക് കടക്കുന്നത്. മൊറോക്കൻ നഗരങ്ങളായ ഫ്നിഡെക് (Fnideq), ബെലിയോനെഷ് (Belyounech) എന്നിവിടങ്ങളിൽ നിന്ന് അഞ്ച് കിലോമീറ്ററോളം നീന്തിയാണ് പലരും സ്യൂട്ട തീരത്ത് എത്തുന്നത്.

You might also like
Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Top Picks for You
Top Picks for You