newsroom@amcainnews.com

മാരിടൈംസ് പ്രവിശ്യകൾക്ക് പുതിയ ഏരിയ കോഡ് അനുവദിച്ച് CRTC

മാരിടൈംസ് പ്രവിശ്യകളായ പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവ സ്കോഷ്യ എന്നിവർക്ക് പുതിയ ഏരിയ കോഡ് അനുവദിച്ച് കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (CRTC). ‘851’ എന്ന പുതിയ ഏരിയ കോഡ് 2028 മേയ് 27 മുതൽ ഇരു പ്രവിശ്യകളിലും നടപ്പിലാക്കുമെന്ന് ഏജൻസി വ്യക്തമാക്കി. ഇരു പ്രവിശ്യകളിലെ പുതിയ ഏരിയ കോഡ് ആവശ്യമാണെന്ന അഡ് ഹോക് കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

നേരത്തെ ‘902’ എന്ന ഒറ്റ ഏരിയ കോഡ് മാത്രമുണ്ടായിരുന്ന ഈ പ്രവിശ്യകളിൽ 2014-ലാണ് ‘782’ എന്ന രണ്ടാമത്തെ ഏരിയ കോഡ് CRTC നൽകിയത്. രണ്ടാമത്തെ കോഡ് നിലവിൽ വന്നതോടെയാണ് ലോക്കൽ കോളുകൾക്ക് 10 അക്ക ഫോൺ നമ്പർ നിർബന്ധമാക്കിയത്.

You might also like
Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Top Picks for You
Top Picks for You