newsroom@amcainnews.com

സൗദി അറേബ്യയുടെ മൾട്ടിപ്പിൾ-എൻട്രി ഉംറ വിസ

യു.എ.ഐ നിവാസികൾ ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് വർഷത്തിൽ എത്ര തവണ വേണമെങ്കിലും ഉംറ നിർവ്വഹിക്കാൻ സാധിക്കുന്ന പുതിയ ‘മൾട്ടിപ്പിൾ-എൻട്രി ഉംറ വിസ’ സൗദി അറേബ്യ അവതരിപ്പിച്ചു. ഓരോ യാത്രയ്ക്കും മുമ്പ് പുതിയ വിസയ്ക്ക് അപേക്ഷിക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തിറക്കിയ ഈ സൗകര്യം തീർത്ഥാടകരുടെ യാത്ര കൂടുതൽ എളുപ്പമുള്ളതാക്കുന്നു. നുസുക് (Nusuk) പ്ലാറ്റ്‌ഫോം വഴി അംഗീകൃത ഉംറ പാക്കേജുകൾ ബുക്ക് ചെയ്യുന്ന ഏതൊരു മുസ്ലീം തീർത്ഥാടകനും ഈ വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

വിസ അനുവദിക്കുന്ന തീയതി മുതൽ 365 ദിവസമാണ് (ഒരു വർഷം) ഇതിന്റെ കാലാവധി. ഈ കാലയളവിനുള്ളിൽ സൗദി അറേബ്യയിലേക്ക് എത്ര തവണ വേണമെങ്കിലും പ്രവേശിക്കാം. എന്നാൽ പരമാവധി താമസിക്കാവുന്ന ആകെ ദിവസങ്ങളുടെ പരിധി 90 ദിവസമായിരിക്കും. വാർഷിക ഹജ്ജ് സമയത്ത് ഈ വിസ ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയില്ല. കൂടാതെ, സൗദിയിൽ എത്തുന്നതിന് മുൻപായി നുസുക് (Nusuk) ആപ്പ് വഴി ഉംറ പെർമിറ്റ് എടുക്കേണ്ടത് നിർബന്ധമാണ്. ഓരോ യാത്രയ്ക്ക് ശേഷവും വിസ താൽക്കാലികമായി നിഷ്ക്രിയമാകുമെങ്കിലും അടുത്ത യാത്രയ്ക്കുള്ള ആവശ്യകതകൾ പൂർത്തിയാക്കുമ്പോൾ ഇത് വീണ്ടും സജീവമാകും.

അപേക്ഷിക്കുന്നതിനായി നുസുക് പ്ലാറ്റ്‌ഫോം വഴി സ്റ്റാൻഡേർഡ്, പ്രീമിയം അല്ലെങ്കിൽ ലക്ചറി വിഭാഗങ്ങളിലുള്ള ഒരു ഉംറ പാക്കേജ് ആദ്യം തെരഞ്ഞെടുക്കേണ്ടതുണ്ട്. ഈ പാക്കേജുകളിൽ താമസസൗകര്യം, വിസ പ്രൊസസിങ്, ഇൻഷുറൻസ്, യാത്രാസൗകര്യം എന്നിവ ഉൾപ്പെടുന്നു. പാക്കേജ് ബുക്ക് ചെയ്ത ശേഷം അംഗീകൃത ഏജൻസി വഴി വിസ അപേക്ഷ സമർപ്പിക്കാം. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ചിത്രം, വിമാന ടിക്കറ്റ്, താമസസൗകര്യത്തിന്റെ വിവരങ്ങൾ, യാത്രാ വിവരങ്ങൾ എന്നിവയാണ് പ്രധാന രേഖകൾ. യു.എ.ഇ നിവാസികൾ അപേക്ഷിക്കുമ്പോൾ എമിറേറ്റ്സ് ഐ.ഡി, റെസിഡൻസ് വിസ എന്നിവയുടെ പകർപ്പുകൾ കൂടി സമർപ്പിക്കണം.

പാക്കേജിന്റെ സ്വഭാവമനുസരിച്ച് ഇതിന്റെ ആകെ ചെലവിൽ മാറ്റം വരാം. വിസയും ഇൻഷുറൻസും ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് പാക്കേജുകൾക്ക് 2,000 മുതൽ 2,684 ദിർഹം (AED) വരെയാണ് ചെലവ് വരുന്നത്. പ്രീമിയം, ലക്ചറി പാക്കേജുകൾക്ക് 5,000 മുതൽ 7,000 ദിർഹം വരെയാകും. യു.എ.ഇ നിവാസികൾക്ക് വിസയ്ക്ക് മാത്രമായി ഏകദേശം 300 മുതൽ 600 ദിർഹം വരെ ചെലവ് വരുന്നു. ഈ വിസ കാലാവധിക്കുള്ളിൽ ഒന്നിലധികം തവണ ഉംറ ചെയ്യാനുള്ള അവസരം നൽകുന്നുവെങ്കിലും, ഓരോ യാത്രയ്ക്കും മുൻപ് നുസുക് ആപ്പ് വഴിയുള്ള പെർമിറ്റും മറ്റ് നിബന്ധനകളും പൂർത്തിയാക്കേണ്ടതുണ്ട്.

You might also like
When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

Top Picks for You
Top Picks for You