newsroom@amcainnews.com

ആൽബർട്ട റഫറണ്ടം: മെയിൽ-ഇൻ ബാലറ്റ് അപേക്ഷകൾ ക്ഷണിച്ചു

ഒക്ടോബറിൽ നടക്കാനിരിക്കുന്ന റഫറണ്ടത്തിൽ പോസ്റ്റൽ വോട്ടിനുള്ള (മെയിൽ-ഇൻ ബാലറ്റ്) ഓൺലൈൻ അപേക്ഷകൾ ആൽബർട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു തുടങ്ങി. ഒക്ടോബർ 19-ന് നടക്കുന്ന റഫറണ്ടത്തിൽ 10 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൽബർട്ട കാനഡയിൽ തന്നെ തുടരണമോ അതോ വേർപിരിയുന്നതിനായി രണ്ടാമതൊരു വോട്ടെടുപ്പ് നടത്തണമോ എന്ന നിർണായക ചോദ്യവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഭരണഘടനാ മാറ്റങ്ങൾ, കുടിയേറ്റ പരിഷ്കരണങ്ങൾ എന്നിവയെക്കുറിച്ചും ജനങ്ങളുടെ അഭിപ്രായം തേടും.

ഒക്ടോബർ 9 വരെ പോസ്റ്റൽ വോട്ടിനായി അപേക്ഷിക്കാം. തിരിച്ചറിയൽ രേഖയുടെ പകർപ്പ് സഹിതം ഒക്ടോബർ 16-നകം വോട്ട് ചെയ്ത ബാലറ്റുകൾ തിരിച്ചയക്കണം. ഒക്ടോബർ 13 മുതൽ 17 വരെ പ്രവിശ്യയിലുടനീളമുള്ള മുൻ‌കൂർ വോട്ടിങ് നടക്കും. റഫറണ്ടം സുഗമമായി നടത്തുന്നതിന് 60,000 താൽക്കാലിക ജീവനക്കാരെ നിയമിക്കുമെന്ന് ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു. ഇതിനായി 22,000-ത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

You might also like
Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Top Picks for You
Top Picks for You