newsroom@amcainnews.com

കാണാതായ കുട്ടിയെക്കുറിച്ച് വ്യാജപ്രചാരണം: ഊഹാപോഹങ്ങൾ പങ്കുവെയ്ക്കരുതെന്ന് കാൽഗറി പോലീസ്

കാൽഗറിയിൽ കാണാതായ പതിനൊന്നു വയസ്സുകാരനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കാൽഗറി പോലീസ് സർവീസ്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാർത്തകളും ഊഹാപോഹങ്ങളും പങ്കുവയ്ക്കരുതെന്നും പോലീസ് ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

വ്യാജവാർത്തകൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സമയം നഷ്ടപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ കണ്ടെത്താനായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുട്ടിയുടെ കുടുംബത്തിന് കൂടുതൽ മാനസികവിഷമം ഉണ്ടാക്കുമെന്നും അന്വേഷണത്തിൻ്റെ വേഗത കുറയ്ക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

കേസിൻ്റെ പുരോഗതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പോലീസിൻ്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തുവിടും. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിശ്വസനീയമായ വിവരങ്ങൾ ലഭിക്കുന്നവർ അത് നേരിട്ട് പോലീസിനെ അറിയിക്കണം. കുടുംബത്തിൻ്റെ സ്വകാര്യത മാനിച്ച് ജനങ്ങൾ ക്ഷമയോടെയും സഹകരണത്തോടെയും പ്രവർത്തിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

You might also like
Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

Top Picks for You
Top Picks for You