newsroom@amcainnews.com

ആമസോൺ ക്ലൗഡിലെ സാങ്കേതിക പിഴവ്: കോടികളുടെ കടക്കെണിയിലായി ഉപയോക്താക്കൾ

ആമസോൺ വെബ് സർവീസ് (AWS) ഉപയോഗിക്കുന്ന ഒരു വ്യക്തി തന്റെ അക്കൗണ്ടിൽ ലോഗിൻ ചെയ്തപ്പോൾ കണ്ടത് താൻ 1.5 ലക്ഷം കോടി ഡോളറിന്റെ കടക്കാരനായി മാറിയെന്ന വിവരമാണ്. ഒറ്റയടിക്ക് ഇത്രയും ഭീമമായ തുക കണ്ടപ്പോൾ ഞെട്ടിപ്പോയത് ഈ ഉപയോക്താവ് മാത്രമായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് ആളുകൾക്ക് സമാനമായ രീതിയിൽ കോടിക്കണക്കിന് ഡോളറിന്റെ വ്യാജ ബില്ലുകൾ വരികയും ഇത് വലിയതോതിൽ ആളുകളെ ഭയപ്പെടുത്തുകയും ചെയ്തു.

ഭരത് എന്ന മലയാളി/ഇന്ത്യക്കാരൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ എക്സിൽ പങ്കുവെച്ച സ്ക്രീൻഷോട്ട് അനുസരിച്ച്, അദ്ദേഹത്തിന്റെ പ്രതിമാസ ബിൽ 1.5 ട്രില്യൺ ഡോളർ (ഏകദേശം 1,44,30,000 കോടി രൂപ) ആയിരുന്നു. മുൻ മാസങ്ങളെ അപേക്ഷിച്ച് ഉപയോഗത്തിൽ യാതൊരു മാറ്റവും വരാതിരുന്നിട്ടും ചെലവിൽ 744,728,201,771 ശതമാനം വർധനവാണ് കാണിച്ചത്. ഇത് കണ്ടപ്പോൾ തന്റെ ബോധം പോകുന്ന അവസ്ഥയായെന്നാണ് ഭരത് കുറിച്ചത്.

ഇന്ത്യക്ക് പുറമെ യുകെ, യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ, ഡെവലപ്പർമാർ, ചെറുകിട സംരംഭകർ എന്നിവരെയും ഈ സാങ്കേതിക തകരാർ ബാധിച്ചു. സാധാരണ 1.28 ഡോളർ മാത്രം വന്നിരുന്ന ഡൽഹിയിലെ സച്ചിൻ എന്ന വിദ്യാർത്ഥിയുടെ ബിൽ 10.9 ബില്യൺ ഡോളറായി കുതിച്ചുയർന്നു. മുൻമാസം വെറും 43 സെന്റ് മാത്രം അടച്ച യുകെയിലെ ഡാൻ ഹാർവിക്ക് ലഭിച്ചത് 7.8 ബില്യൺ ഡോളറിന്റെ ബില്ലാണ്; ഇത് കണ്ട് തനിക്ക് ഹൃദയാഘാതം വരുന്ന അവസ്ഥയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. റെഡ്ഡിറ്റിലെ ചില ഉപയോക്താക്കൾക്ക് 7 ട്രില്യൺ ഡോളറിന് മുകളിലുള്ള ബില്ലുകളാണ് ലഭിച്ചത്.

സംഭവം വൻ വിവാദമായതോടെ വിശദീകരണവുമായി ആമസോൺ രംഗത്തുവന്നു. ഇതൊരു സാങ്കേതിക തകരാർ മാത്രമാണെന്നും യഥാർത്ഥ ബില്ലല്ലെന്നും കമ്പനി അറിയിച്ചു. ബില്ലിംഗ് സംവിധാനത്തിലെ ‘യൂണിറ്റ് കൺവേർഷൻ ഡാറ്റ’ അപ്‌ഡേറ്റ് ചെയ്തപ്പോൾ സംഭവിച്ച ഒരു കോൺഫിഗറേഷൻ പിഴവാണ് തെറ്റായ നോട്ടിഫിക്കേഷനുകൾക്കും ഭീമമായ എസ്റ്റിമേറ്റുകൾക്കും കാരണമായത്. ഇത് ഉപയോക്താക്കളുടെ യഥാർത്ഥ ഇൻവോയ്സുകളെ ബാധിച്ചിട്ടില്ലെന്നും, രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവിൽ തകരാർ പൂർണ്ണമായും പരിഹരിച്ചതായും ആമസോൺ വ്യക്തമാക്കി.

You might also like
Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

Top Picks for You
Top Picks for You