newsroom@amcainnews.com

സിക്കിമിൽ തുരങ്ക അപകടം: ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നു

തെക്കൻ സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദങ് തുരങ്കത്തിലുണ്ടായ കൂറ്റൻ മണ്ണിടിച്ചിലും വിഷവാതക ചോർച്ചയും കാരണം വൻ ദുരന്തമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീസ്ത ജലവൈദ്യുത പദ്ധതിക്കായി നിർമിച്ചുകൊണ്ടിരുന്ന ഈ തുരങ്കത്തിനുള്ളിൽ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ എട്ട് തൊഴിലാളികൾ മരണപ്പെടുകയും 27 ഓളം പേർ തുരങ്കത്തിൽ കുടുങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. നിർമാണത്തൊഴിലാളികൾക്ക് പുറമെ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ എൻ.എച്ച്.പി.സി ജീവനക്കാരും, രക്ഷാപ്രവർത്തനത്തിനായി എത്തിയ പട്ടേൽ എൻജിനീയറിങ് കമ്പനിയിലെ ജീവനക്കാരും നിലവിൽ ഉള്ളിൽ ആ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു.

അപകടത്തെ തുടർന്ന് തുരങ്കത്തിനുള്ളിൽ വലിയ തോതിൽ മീഥെയ്ൻ വാതകം ഉയർന്നതാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. വാതകം ശ്വസിച്ച് എൻ.ഡി.ആർ.എഫ് (NDRF) സംഘത്തിലെ ചിലർക്ക് ശ്വാസതടസ്സവും അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. തുടർന്ന് പുതിയൊരു സംഘമാണ് അവിടെ രക്ഷാദൗത്യം ഏകോപിപ്പിച്ചു വരുന്നത്. നിലവിൽ എൻ.ഡി.ആർ.എഫ്, സിക്കിം ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ശ്രമകരമായ തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും പ്രദേശത്തെ അപകടകരമായ അവസ്ഥ പൂർണ്ണമായ രീതിയിൽ അകത്തേക്ക് കടക്കാൻ തടസ്സം സൃഷ്ടിക്കുന്നു. മണ്ണിടിച്ചിലിനു പിന്നിലെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല.

You might also like
Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Top Picks for You
Top Picks for You