newsroom@amcainnews.com

ക്നാനായ നടവിളി മത്സരം: ഒർലാൻഡോ ഇടവക ജേതാക്കള്‍

ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ കമ്മിറ്റി അമേരിക്കയിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച നടവിളി മത്സരത്തില്‍ ഫ്ലോറിഡയിലെ ഒർലാൻഡോ സെൻ്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി. കാലിഫോര്‍ണിയയിലെ സാന്‍ ഹൊസെ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക രണ്ടാം സ്ഥാനവും ടെക്സസിലെ ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവക മൂന്നാം സ്ഥാനവും നേടി. കാലിഫോര്‍ണിയയിലെ സാക്രമെന്റോ സെൻ്റ് ജോണ്‍ പോള്‍ സെക്കൻ്റ് ക്നാനായ കത്തോലിക്കാ മിഷനും ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയും ജനകീയ വിഡിയോക്കുള്ള സമ്മാനം നേടി.

ക്നാനായ റീജിയണല്‍ ഡയറക്ടറും വികാരി ജനറാലുമായ ഫാ. തോമസ് മുളവനാല്‍ വിജയികളെ അഭിനന്ദിച്ചു. മിഷന്‍ ലീഗ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സി.എം.എല്‍. റീജിയണല്‍ കമ്മിറ്റിയാണ് മത്സരങ്ങള്‍ ക്രമീകരിച്ചത്.

You might also like

ഏഷ്യൻ കറൻസികളുടെ മൂല്യത്തകർച്ച യുഎഇ പ്രവാസികൾക്ക് നേട്ടമാകുന്നു; പണം അയക്കാൻ അനുയോജ്യമായ സമയമാണോ ഇത്?

വിദേശ ജോലി തേടുന്നവർ ശ്രദ്ധിക്കുക: ഒരിക്കലും അവഗണിക്കരുതാത്ത ചതിക്കുഴികൾ (Red Flags)

എൻസോ, ലൗറ്റാരോ; തിരിച്ചടിച്ച് ലോക ചാമ്പ്യന്മാർ ഫൈനലിലേക്ക്

മ്യാൻമറിൽ റോഹിംഗ്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി; 500-ലധികം പേർ മരിച്ചതായി റിപ്പോർട്ട്

യുഎസിന്റെ പുതിയ കുടിയേറ്റ നിയമം: എഫ്-1 വിസയിലുള്ള മൂന്ന് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർന്നുള്ള താമസം പ്രതിസന്ധിയിൽ

നക്ഷത്രപഥങ്ങളിലെ മധുരം: വിണ്ണിൽ സങ്കീർണ്ണമായ പഞ്ചസാര തന്മാത്ര കണ്ടെത്തി ശാസ്ത്രലോകം

Top Picks for You
Top Picks for You