newsroom@amcainnews.com

വേൾഡ് മലയാളി കൗൺസിൽ ഒൻ്റാരിയോ പ്രൊവിൻസ് ഓണാഘോഷം ഓഗസ്റ്റ് 30-ന് അജാക്സിൽ

കേരളത്തിന്‍റെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും ഒരുമയുടെ സന്ദേശവും ആഘോഷമാക്കുന്ന വേൾഡ് മലയാളി കൗൺസിൽ (WMC) ഒൻ്റാരിയോ പ്രൊവിൻസിന്‍റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 30 ഞായറാഴ്ച അജാക്സിലെ Endless Fun, 400 Monarch Ave #14-ൽ നടക്കും. ഓണാഘോഷപരിപാടിയുടെ ഭാഗമായി പരമ്പരാഗത ഓണസദ്യ, വടംവലി, വിവിധ ഗെയിമുകളും വിനോദപരിപാടികളും, കുട്ടികൾക്കായുള്ള പ്രത്യേക വിനോദങ്ങൾ, സാംസ്കാരിക കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കേരളീയരുടെ ഐക്യവും സൗഹൃദവും പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒൻ്റാരിയോയിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ ആഘോഷത്തിൽ പങ്കുചേരാൻ വേൾഡ് മലയാളി കൗൺസിൽ ഒൻ്റാരിയോ പ്രൊവിൻസ് സ്വാഗതം ചെയ്തു.

  • ടിക്കറ്റ് നിരക്ക് :
  • മുതിർന്നവർ – 15 ഡോളർ
  • കുട്ടികൾ (6–12 വയസ്സ്) – 12 ഡോളർ
  • ഫാമിലി പാക്കേജ് (2 മുതിർന്നവർ + 2 കുട്ടികൾ) – 50 ഡോളർ

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനുമായി (647) 835-6896, (647) 616-7228, (437) 236-4210 എന്നീ നമ്പറുകളിൽ വിളിക്കുക.

You might also like

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

‘ഹോപ്പ് & ഹാർഡ് വർക്ക്’: പുതിയ അധ്യായത്തിന് തുടക്കമിട്ട് ജസ്റ്റിൻ ട്രൂഡോ

Top Picks for You
Top Picks for You