newsroom@amcainnews.com

പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ച് കാനഡ

കാനഡയിലേക്ക് കുടിയേറിയ വിദേശികള്‍ക്ക് അവരുടെ മാതാപിതാക്കളെയും മുത്തശ്ശി-മുത്തശ്ശന്മാരെയും ഒപ്പം നിര്‍ത്താന്‍ അവസരമൊരുക്കുന്ന പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം (PGP) വഴിപുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കാനഡ. ഇതിന് പകരമായി ‘സൂപ്പർ വീസ’ (Super Visa) ഉപയോഗപ്പെടുത്താമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. നിലവിലുള്ള അപേക്ഷകൾ മാത്രമേ പ്രോസ്സസ് ചെയ്യുകയുള്ളൂവെന്നും ഐആർസിസി വ്യക്തമാക്കി. എന്നാൽ, ഈ വർഷവും അടുത്ത വർഷവുമായി 15,000 പേർക്ക് ഇൻവിറ്റേഷൻ നൽകുമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ 60,500 അപേക്ഷകൾ പരിഗണനയിലുണ്ടെന്നും, അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ കാത്തിരിപ്പ് സമയം ഗണ്യമായി വർധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെന്നും സർക്കാർ വ്യക്തമാക്കി. നിലവിൽ 33 മാസമാണ് പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാമിന്‍റെ ശരാശരി പ്രോസ്സസിങ് സമയം. അതേസമയം ക്യൂബെക്കിൽ ഇത് 66 മാസം വരെ നീളാം.

സൂപ്പര്‍ വീസ വഴി മാതാപിതാക്കള്‍ക്കോ മുത്തശ്ശി-മുത്തശ്ശമാര്‍ക്കോ ദീര്‍ഘകാലത്തേക്ക് കാനഡ സന്ദര്‍ശിക്കാനും താമസിക്കാനും അവസരം ലഭിക്കും. ഈ വീസക്ക് 10 വര്‍ഷം കാലാവധി ഉണ്ട്. കൂടാതെ വീസ ഉടമകള്‍ക്ക് അഞ്ച് വര്‍ഷം വരെ കാനഡയില്‍ താമസിക്കാനും കാനഡ വിട്ടു പോകാതെ തന്നെ വീസ നീട്ടി കിട്ടാനും അപേക്ഷിക്കാം.

You might also like

യു.എസിൽ ആളിപ്പടരുന്ന ഉഷ്ണതരംഗം; പല സംസ്ഥാനങ്ങളും റെക്കോർഡ് ചൂടിലേക്ക്

അയർലൻഡിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഹോർമുസ് കടലിടുക്കിൽ വീണ്ടും ഉപരോധം; ഇറാൻ-യുഎസ് സംഘർഷം പുതിയ ഘട്ടത്തിലേക്ക്

ഇസ്രായേലിന്റെ മുന്നറിയിപ്പിന് പിന്നാലെ പുതിയ ലക്ഷ്വറി വിമാനം ഉപേക്ഷിച്ച് പഴയ എയർഫോഴ്സ് വണ്ണിലേക്ക് മടങ്ങാൻ ട്രംപ് നിർബന്ധിതനായി; സുരക്ഷാ ആശങ്ക

കാനഡയിൽ ഭവനവില വർധനയ്ക്ക് സാധ്യത: ടൊറൻ്റോയിലും വാൻകൂവറിലും വില കുറയും

യുഎസിൽ സൈക്ലോസ്പോറ പടരുന്നു; കാനഡയിലും ജാഗ്രത നിർദ്ദേശം

Top Picks for You
Top Picks for You