newsroom@amcainnews.com

അയർലൻഡിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു

അയർലൻഡിലെ കില്ലർണിയിൽ കുഴഞ്ഞുവീണ് മലയാളി മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി എ ബി സതീഷ് കുമാർ (സജൻ, 50) ആണ് മരിച്ചത്. ഗ്രീൻ ബസ് ഡബ്ലിൻ കോച്ചിൽ ഡ്രൈവറായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കില്ലർണിയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സതീഷ് കുമാർ പതിവുപോലെ നടന്നു പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കെറി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ട് വർഷത്തോളം പോളണ്ടിൽ ജോലി ചെയ്തിരുന്ന സതീഷ് കുമാർ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ തേടിയാണ് ഒരു വർഷം മുൻപ് അയർലൻഡിലെത്തിയത്. സതീഷ് കുമാറിന്‍റെ അപ്രതീക്ഷിത നിര്യാണം അയർലൻഡിലെ മലയാളി സമൂഹത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.

You might also like

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Top Picks for You
Top Picks for You