newsroom@amcainnews.com

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം: 27 മരണം, 22 പേർ ഗുരുതരാവസ്ഥയിൽ

തായ്‌ലൻഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. 22 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി സംഭവസ്ഥലം സന്ദർശിച്ച തായ്‌ലൻഡ്‌ പ്രധാനമന്ത്രി അനുതിൻ ചർൺവിരാകുൽ അറിയിച്ചു. റോങ് ബീർ നാ ലാറ്റ് ഫ്രാവോ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ബാർ ബാങ്കോക്കിലെ ചാറ്റുചക് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

തീപിടിത്തത്തിൽ ആകെ 63 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ബാങ്കോക്ക് മെട്രോപൊളിറ്റൻ അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഇതിൽ 22 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. പുക ശ്വസിച്ചാണ് ഭൂരിഭാഗവും മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

You might also like

നാലാമത്തെ കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം മലയാളി നഴ്‌സ് യുകെയിൽ അന്തരിച്ചു

പുൽക്കോർട്ടിലെ മഹാപൂരം: വിംബിൾഡണിൽ ഇന്ന് സിന്നർ-ജോക്കോവിച്ച് ക്ലാസിക് അങ്കം; വനിതാ ഫൈനലിൽ ‘Czech’ വസന്തം!

ഐആർജിസി (IRGC) ഹോർമുസ് കടലിടുക്ക് അടച്ചു; ഇറാന് നേരെ വീണ്ടും യുഎസ് വ്യോമാക്രമണം; യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ രാജ്യങ്ങളിൽ ജാഗ്രതാ നിർദ്ദേശം

വ്യാപാര രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം: ഓപ്പൺഎഐക്കും (OpenAI) രണ്ട് മുൻ ജീവനക്കാർക്കുമെതിരെ ആപ്പിൾ (Apple) കോടതിയിലേക്ക്

കാനഡയും തുർക്കിയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു

കാനഡ ക്രിട്ടിക്കൽ മിനറൽസ് ആക്സിലറേറ്ററിന് കീഴിലുള്ള ആദ്യ കരാർ പ്രഖ്യാപിച്ച് കാനഡ

Top Picks for You
Top Picks for You