newsroom@amcainnews.com

വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നിലനിർത്തി യാനിക് സിന്നർ

പുൽക്കോർട്ടിലെ തീപാറുംപോരാട്ടത്തിൽ കിരീടം നിലനിർത്തി യാനിക് സിന്നർ. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ അലക്‌സാണ്ടർ സ്വരേവിനെ പരാജയപ്പെടുത്തിയാണ് വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടത്തിൽ വീണ്ടും സിന്നർ വീണ്ടും മുത്തമിട്ടത്. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീട് മൂന്ന് സെറ്റുകൾ സ്വന്തമാക്കിയാണ് സിന്നർ സ്വരേവിനെ കീഴടക്കിയത്. സ്കോർ – 6-7(7-9), 7-6(7-2), 6-3, 6-4.

ടൂർണമെൻ്റിലുടനീളം മികച്ച ഫോമിലായിരുന്ന സിന്നർ സെമിയിൽ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ ഏകപക്ഷീയമായ പോരാട്ടത്തിൽ വീഴ്ത്തി. കിരീടം നിലനിർത്തിയതോടെ ഇറ്റാലിയൻ താരത്തിന്‍റെ ഗ്രാൻസ്ലാം നേട്ടം അഞ്ചായി. ഫ്രഞ്ച് ഓപ്പണിൽ ആദ്യ ഗ്രാൻസ്ലാം സ്വന്തമാക്കിയ സ്വരേവ് വിംബിൾഡണിലും ആ കുതിപ്പ് തുടരാമെന്ന് കണക്കുകൂട്ടിയെങ്കിലും നിരാശയോടെ മടങ്ങി.

You might also like

സിന്ധുനദീജല കരാർ തർക്കം: ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ

വ്യാജ വോട്ടർമാർ, വ്യാജ വെബ്‌സൈറ്റ്: മുന്നറിയിപ്പ് നൽകി ഇലക്ഷൻസ് ആൽബർട്ട

ജലനിരപ്പ് ഉയരുന്നു: മാനിറ്റോബയിലെ മിന്നെഡോസയിൽ അടിയന്തരാവസ്ഥ

ആരോപണങ്ങളെ കാറ്റിൽപ്പറത്തി ആന്റണി വോൾപെ; ‘ടീമിന്റെ വിജയത്തിനായി ഏത് പൊസിഷനിലും കളിക്കാൻ തയ്യാർ’

ഫോമാ ബെസ്റ്റ് അസോസിയേഷന്‍ അവാര്‍ഡ് 2026: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18

യു.എസ് – ഇറാൻ കരാറിന് മുൻപ് കാനഡയിൽ പണപ്പെരുപ്പ നിരക്ക് ഉയരുമെന്ന ആശങ്ക ശക്തമായിരുന്നതായി കേന്ദ്ര ബാങ്ക് സർവേ

Top Picks for You
Top Picks for You