newsroom@amcainnews.com

എനർജി റിബേറ്റ് പദ്ധതി: അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തുമെന്ന് ഡാനിയേൽ സ്മിത്ത്

100 ഡോളർ എനർജി റിബേറ്റ് പദ്ധതിയുടെ അപേക്ഷാ നടപടികളിൽ മാറ്റം വരുത്തുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. എനർജി റിബേറ്റിനായുള്ള അപേക്ഷ പ്രക്രിയയിലെ കടുത്ത നിബന്ധനകൾക്കെതിരെ ജനങ്ങൾ ആശങ്ക പങ്കുവെച്ച സാഹചര്യത്തിലാണ് പ്രീമിയറുടെ നടപടി. എനർജി റിബേറ്റിനായി സോഷ്യൽ ഇൻഷുറൻസ് നമ്പർ (SIN), നികുതി വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് രേഖകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടി വരുന്നത് സുരക്ഷാ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.

വാർഷിക കുടുംബവരുമാനം 2,25,000 ഡോളറോ അതിൽ താഴെയോ ഉള്ള ആൽബർട്ട നിവാസികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് (Alberta.ca) വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ‘ഇന്‍ററാക്’ (Interac) സംവിധാനം വഴി ബാങ്ക് മുഖേനയോ, അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസും സെൽഫി ചിത്രവും സമർപ്പിച്ചോ തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കണമെന്നത് അപേക്ഷാ പ്രക്രിയ സങ്കീർണ്ണമാക്കുന്നുവെന്നും ആക്ഷേപമുയർന്നിരുന്നു.

You might also like
Plane Crash in Kanpur: Training Aircraft Crashes, Killing Two Pilots

കാൺപൂരിൽ വിമാന അപകടം: പരിശീലന വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

Southern warning Trump warns SC voters they’ll ‘lose everything’ if Darline Graham doesn’t win high-stakes Senate race

ഡാർലിൻ ഗ്രഹാം തോറ്റാൽ ‘എല്ലാം നഷ്ടപ്പെടും’: ദക്ഷിണ കരോളിന വോട്ടർമാർക്ക് മുന്നറിയിപ്പുമായി ട്രംപ്

John Mathai Elected as World Malayali Council Global Chairman

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനായി ജോൺ മത്തായി

Heavy Fines for False Security and Fire Alarms; Authorities Introduce New Regulations

സെക്യൂരിറ്റി, ഫയർ അലാറം തെറ്റായി പ്രവർത്തിച്ചാൽ കനത്ത പിഴ; പുതിയ നിയമങ്ങളുമായി അധികൃതർ

Toilet paper shortage in America and changes in hygiene habits

അമേരിക്കയിലെ ടോയ്‌ലറ്റ് പേപ്പർ ക്ഷാമവും ശുചിത്വ ശീലങ്ങളിലെ മാറ്റവും

World Peace Mission Honored for African Humanitarian Missions

ആഫ്രിക്കൻ ജീവകാരുണ്യ ദൗത്യങ്ങൾക്ക് വേൾഡ് പീസ് മിഷന് ആദരം

Top Picks for You
Top Picks for You