newsroom@amcainnews.com

ഫ്രഞ്ച് സംസാരിക്കുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് പിആർ: FMCSP പ്രോഗ്രാം കാലാവധി നീട്ടി കാനഡ

കാനഡയിൽ പഠനത്തിന് ശേഷം സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കൊരു സന്തോഷവാർത്ത. ഫ്രഞ്ച് സംസാരിക്കുന്ന, ക്യൂബെക്കിന് പുറത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ‘ഫ്രാങ്കോഫോൺ മൈനോറിറ്റി കമ്മ്യൂണിറ്റീസ് സ്റ്റുഡൻ്റ് പൈലറ്റ്’ (FMCSP) പദ്ധതിയുടെ കാലാവധി 2027 ഓഗസ്റ്റ് വരെ നീട്ടി. FMCSP പ്രോഗ്രാം വഴി പിആർ ലഭിക്കുന്നതിന് ജോബ് ഓഫർ നിർബന്ധമില്ല. 2029 ഓടെ ക്യൂബെക്കിന് പുറത്തുള്ള ഫ്രഞ്ച് സംസാരിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് FMCSP പ്രോഗ്രാം കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയത്.

സ്റ്റഡി പെർമിറ്റിൽ നിന്നും പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റിലേക്കും പിന്നീട് എക്സ്പ്രസ് എൻട്രിയിലേക്കും മാറുന്നതിന് പകരമായി വിദ്യാർത്ഥികൾക്ക് ‘ഫ്രാങ്കോഫോൺ മൈനോറിറ്റി കമ്മ്യൂണിറ്റീസ് സ്റ്റുഡൻ്റ് പൈലറ്റ്’ പ്രോഗ്രാമിലൂടെ വളരെ എളുപ്പത്തിൽ സ്ഥിരതാമസത്തിന് വഴിയൊരുക്കും. സാധാരണഗതിയിൽ സ്റ്റുഡന്റ് പെർമിറ്റിൽ നിന്നും സങ്കീർണ്ണമായ രീതിക്ക് പകരമായി, വളരെ എളുപ്പത്തിൽ പിആറിലേക്ക് എത്താനുള്ള വഴിയാണ് ഇതിലൂടെ സർക്കാർ ഒരുക്കുന്നത്. കൂടാതെ, എക്സ്പ്രസ് എൻട്രി ഫ്രഞ്ച് കാറ്റഗറി നറുക്കെടുപ്പുകളുമായി (എൻസിഎൽസി ലെവൽ 5 vs എൻസിഎൽസി ലെവൽ 7) താരതമ്യപ്പെടുത്തുമ്പോൾ ഇതിന് കുറഞ്ഞ ഫ്രഞ്ച് ഭാഷാ പ്രാവീണ്യവും മതിയാകും.

FMCSP പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനായി, കാനഡ സർക്കാർ അംഗീകരിച്ച 17 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (DLI) ഒന്നിൽ അഡ്മിഷൻ ആവശ്യമാണ്. കൂടാതെ ചുരുങ്ങിയത് രണ്ട് വർഷത്തെ ഫുൾ-ടൈം പോസ്റ്റ്-സെക്കൻഡറി കോഴ്സിന് ചേരുകയും വേണം. കോഴ്സിന്റെ 50 ശതമാനത്തിലധികം പഠനം ഫ്രഞ്ച് ഭാഷയിലായിരിക്കണം. പഠനത്തിനുള്ള ട്യൂഷൻ ഫീസും ജീവിതച്ചെലവും വഹിക്കാൻ ആവശ്യമായ സാമ്പത്തിക ശേഷി അപേക്ഷകർ തെളിയിക്കേണ്ടതുണ്ട്. അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥി കാനഡയ്ക്ക് പുറത്തായിരിക്കണം എന്നതും നിർബന്ധമാണ്.

You might also like

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

Top Picks for You
Top Picks for You