newsroom@amcainnews.com

കാൻസർ ചികിത്സ പ്രതിസന്ധിയിൽ: ചൈനീസ് മെഡിസിൻ ഇറക്കുമതിക്ക് അനുമതി നൽകി കാനഡ

രാജ്യത്ത് കാൻസർ ചികിത്സയ്ക്കുള്ള മരുന്നിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ചൈനീസ് മരുന്നുകളെ ആശ്രയിക്കാനൊരുങ്ങി കാനഡ. ഇതിന്‍റെ ഭാഗമായി ചൈനീസ് നിർമ്മിത മരുന്ന് താൽക്കാലികമായി ഇറക്കുമതി ചെയ്യാൻ ഹെൽത്ത് കാനഡ അനുമതി നൽകി. ‘ഇഫോസ്ഫാമൈഡ്’ എന്ന മരുന്നിനാണ് ഇറക്കുമതി ചെയ്യുന്നത്. സെർവ്വിക്കൽ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസർ, സോഫ്റ്റ് ടിഷ്യു സർക്കോമ തുടങ്ങിയചികിത്സയ്ക്കാണ് പ്രധാനമായും ‘ഇഫോസ്ഫാമൈഡ്’ ഉപയോഗിക്കുന്നത്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ കണക്കുകൂട്ടൽ അനുസരിച്ച് ഈ മരുന്നിൻ്റെ ആഗോള ക്ഷാമം 2027-ൻ്റെ ആദ്യ പകുതി വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്.

കാനഡയിൽ നിലവിലുള്ള അതേ ഗുണനിലവാരവും ചേരുവകളും അളവുകളുമാണ് ഈ ചൈനീസ് മെഡിസിനെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാൽ സാധാരണ മരുന്നിനെ അപേക്ഷിച്ച് ഇത് കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. അതിനാൽ ആശുപത്രികൾ ഈ മരുന്ന് ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കുപ്പികളിൽ കൃത്യമായ ലേബലുകൾ പതിക്കണമെന്നും നിർദ്ദേശമുണ്ട്. കാനഡയിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് കൃത്യമായ പരിശോധനകൾക്ക് ശേഷമായിരിക്കും മരുന്ന് രോഗികൾക്ക് നൽകുകയെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി.

You might also like

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 1,000 പേർക്ക് ഇൻവിറ്റേഷൻ

ബിസി പ്രിൻസ് ജോർജിൽ റോഡിൽ വിമാനം അടിയന്തരമായി ഇറക്കി: ഒരാൾ മരിച്ചു

Bethlehem Kudumba Unit: An Onam entertainer filling theaters with laughter and romance

ബെത്‌ലഹേം കുടുംബ യൂണിറ്റ്: തിയേറ്ററുകളിൽ ചിരിയും പ്രണയവും നിറയ്ക്കുന്ന ഓണം എന്റർടെയ്നർ

ടെക്സസ് പബ്ലിക് സ്കൂളുകളിൽ H-1B ജീവനക്കാരെ നിയമിക്കരുത്: ഗവർണർ ഗ്രെഗ് അബോട്ട്

Life convict jumps parole, stays out for 40 years, gets government job, wins ‘best teacher’ award

പരോൾ ലംഘിച്ച് 40 വർഷം ഒളിവിൽ; അധ്യാപകനായി മികച്ച സേവനത്തിന് പുരസ്കാരം നേടിയ ജീവപര്യന്തം തടവുകാരന് വീണ്ടും ജയിൽശിക്ഷ

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ ഓണാഘോഷം പ്രൗഡഗംഭീരമായി

Top Picks for You
Top Picks for You