newsroom@amcainnews.com

ഡാലസിൽ ആത്മീയ സംഗീതമഴ; ഡിവൈൻ ഹാർട്ട്‌ബീറ്റ്സ് ജൂലൈ 25-ന്

ഡാലസിൽ ആത്മീയ സംഗീത വിരുന്നൊരുക്കി ഡിവൈൻ ഹാർട്ട്‌ബീറ്റ്സ് ക്രിസ്തീയ സംഗീത സന്ധ്യ ജൂലൈ 25 നടക്കും. വൈകുന്നേരം ആറു മണിക്ക് ഇർവിങിലെ സെൻ്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച് (1627 E. Shady Grove Rd, Irving, TX) ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന ഡിവൈൻ ഹാർട്ട്‌ബീറ്റ്സ് സംഗീതമഴയിൽ ക്രിസ്തീയ ഗാനങ്ങൾ, ആരാധന, കൂട്ടായ്മ, സംഗീതശുശ്രൂഷ എന്നിവ ഒരുക്കിയിട്ടുണ്ട്.

ഡാലസിലെ വിവിധ ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന ഈ സംഗീതസായാഹ്നം വിശ്വാസികൾക്ക് ആത്മീയ അനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. സഭയുടെ വിവിധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി സംഘടിപ്പിക്കുന്ന ഫണ്ട് സമാഹരണ പരിപാടി കൂടിയായ ഈ സംഗീതവിരുന്നിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഡിന്നറും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുടുംബത്തിന് 100 ഡോളറും, ഒരാൾക്ക് 50 ഡോളറുമാണ്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്കെടുത്ത് ഈ ആത്മീയ സംഗീതവിരുന്നിനെ വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി: റവ. രാജു ദാനിയേൽ – (214) 476-6584, അലക്സ് പള്ളിവാതുക്കൽ – (972) 978-1625, രാജൻ ജോർജ് – (469) 316-5630.

You might also like
Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

Top Picks for You
Top Picks for You