newsroom@amcainnews.com

DND ആപ്പിൽ പുതിയ ഫീച്ചറുമായി ട്രായി; സ്പാം കോളുകൾ ഇനി നേരിട്ട് ബ്ലോക്ക് ചെയ്യാം

മൊ​ബൈൽ ഉപയോക്താക്കളെ ഏറ്റവുമധികം അ‌ലോസരപ്പെടുത്തുന്ന ഒന്നാണ് സ്പാം കോളുകൾ. ചില ഘട്ടങ്ങളിൽ എന്തെങ്കിലും അ‌ത്യാവശ്യ കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോഴാകും സ്പാം കോളുകൾ എത്തുക. ഇത് ഉപയോക്താക്കളെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇപ്പോൾ സ്പാം മെസേജുകൾ വഴിയുള്ള വ്യാജ ലിങ്കുകൾ ഉയർത്തുന്ന ഭീഷണിയും വർധിച്ചിട്ടുണ്ട്. ​സൈബർ ക്രിമിനലുകളും പരസ്യ സ്ഥാപനങ്ങളുമൊക്കെ ഇത്തരത്തിൽ ടെലിക്കോം ഉപയോക്താക്കളെ ശല്യം ചെയ്യുന്നത് തടയാൻ നിലവിൽ DND (Do Not Disturb) ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. സ്പാം കോളുകളെ തടയാൻ ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) പലവഴികളും നോക്കിവരുന്നു.

ഇപ്പോൾ സ്പാം കോളുകൾക്കും മെസേജുകൾക്കും എതിരായ പോരാട്ടത്തിലെ അ‌ടുത്ത നീക്കത്തിന് ട്രായി തയാറെടുക്കുന്നു എന്ന് ET റിപ്പോർട്ട് ചെയ്യുന്നു. അ‌തായത് ശല്യമാകുന്ന കോളുകളും മെസേജുകളും ബ്ലോക്ക് ചെയ്യാൻ ഉപയോക്താവിന് അ‌ധികാരവും ഓപ്ഷനും നൽകുന്ന ഫീച്ചർ ഡിഎൻഡി ആപ്പിൽ കൊണ്ടുവരാൻ ആണ് ട്രായി ശ്രമം.

നിലവിൽ, DND ആപ്പ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സ്പാം കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യാൻ മാത്രമേ സാധിക്കൂ. അ‌വ ബ്ലോക്ക് ചെയ്യാൻ സാധിക്കില്ല. ഉപയോക്താക്കളുടെ ഫീഡ്ബാക്ക് ആപ്പ് ടെലിക്കോം കമ്പനികൾക്ക് നൽകുകയും അ‌തനുസരിച്ച് ടെലിക്കോം കമ്പനികൾ ശല്യക്കാരായ നമ്പറുകൾക്കെതിരേ നടപടി സ്വീകരിക്കുകയുമാണ് ചെയ്യുക.

എന്നാൽ ട്രായി ലക്ഷ്യമിട്ട ഓപ്ഷൻ ഡിഎൻഡി ആപ്പിൽ വന്നാൽ ഉപയോക്താക്കൾക്ക് തന്നെ നേരിട്ട് സ്പാം നമ്പറുകൾക്ക് എതിരേ നടപടി എടുക്കാൻ സാധിക്കും. ഇത് കൂടുതൽ ഉപയോക്താക്കൾക്ക് ഒരു നമ്പറിൽ നിന്ന് ശല്യം നേരിടുന്നത് ഒഴിവാക്കാനും തൽക്ഷണ നടപടി ഉറപ്പാക്കാനും വഴിയൊരുക്കു. അ‌തിലൂടെ സ്പാം കോളുകളുടെ ശല്യം കുറയ്ക്കാം എന്നാണ് ട്രായി കരുതുന്നത്.

സ്പാം കോളുകൾക്ക് എതിരേ DND ആപ്പിൽ നിന്ന് നേരിട്ട് നടപടിയെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിന് സാങ്കേതിക സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ TRAI നടപടികൾ സ്വീകരിച്ച് വരികയാണ് എന്ന് ഇടി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്പാം കോളുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ഡിഎൻഡി ആപ്പ് നിലവിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാണ്.

2016ൽ ആണ് ഡിഎൻഡി ആപ്പ് അ‌വതരിപ്പിക്കപ്പെടുന്നത്. തുടർന്ന് കാലോചിതമായി ടെക്നോളജി വളർന്നത് അ‌നുസരിച്ച് പല മാറ്റങ്ങളും ഡിഎൻഡി ആപ്പിൽ ഉണ്ടായി. ആപ്പ് പല തവണ അ‌പ്ഡേറ്റ് ചെയ്യപ്പെട്ടു. എങ്കിലും വരാനിരിക്കുന്ന ഫീച്ചർ ഈ ആപ്പിനെ സ്പാം കോളുകൾക്ക് എതിരായ പോരാട്ടത്തിലെ ശക്തനായ പടയാളിയാക്കി മാറ്റും എന്ന് കരുതപ്പെടുന്നു.

പുതിയ DND ആപ്പ് DND രജിസ്ട്രേഷനായി തിരഞ്ഞെടുക്കപ്പെട്ട apop (Authenticated Post Office Protocol) ആയി മാറണമെന്ന് ട്രായി ആഗ്രഹിക്കുന്നു. ഉപയോക്താക്കൾക്ക് DND ആപ്പിൽ നിന്നുള്ള കോളുകൾ നേരിട്ട് റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും കഴിയുമെങ്കിൽ, അതൊരു മികച്ച നീക്കമായിരിക്കും. ഡിഎൻഡി ആപ്പ് വഴി, ഉപയോക്താക്കൾക്ക് ആശയവിനിമയങ്ങൾ (വാണിജ്യ) സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ മുൻഗണനകൾ രജിസ്റ്റർ ചെയ്യാൻ കഴിയും.

DND ആപ്പ് ഉപയോഗിച്ച് അനാവശ്യ വാണിജ്യ ആശയവിനിമയങ്ങൾ നിർത്താൻ കഴിയും എന്ന് ട്രായി പ്രതീക്ഷിക്കുന്നു. തെറ്റായ സന്ദേശങ്ങളും കോളുകളും സംബന്ധിച്ച ഡാറ്റ ആപ്പ് ക്രൗഡ് സോഴ്‌സ് ചെയ്യുന്നു. ഇതോടൊപ്പം, ഉപയോക്താക്കൾക്ക് അവർ രജിസ്റ്റർ ചെയ്ത പരാതികളുടെ അപ്ഡേറ്റുകൾ പരിശോധിക്കാനും ആപ്പ് ഉപയോഗിക്കാൻ കഴിയും.

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ സ്പാം കോളുകൾക്ക് എതിരേ ഉപയോക്താക്കൾക്ക് എഐ പിന്തുണയിൽ സംരക്ഷണ പ്ലാറ്റ്ഫോം ആദ്യം ഒരുക്കിയത് എയർടെൽ ആണ്. എയർടെല്ലിൻ്റെ ഡാറ്റാ സയൻ്റിസ്റ്റുകൾ വികസിപ്പിച്ചെടുത്ത എഐ-പവർ സൊല്യൂഷൻ കോളുകളും എസ്എംഎസ് സന്ദേശങ്ങളും “സംശയിക്കപ്പെടുന്ന സ്പാം” എന്ന് തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനും ഒരു പ്രൊപ്രൈറ്ററി അൽഗോരിതം ഉപയോഗിക്കുന്നു.

സംശയകരമായ എല്ലാ സ്പാം കോളുകളെക്കുറിച്ചും എസ്എംഎസുകളെക്കുറിച്ചും അ‌പ്പോൾത്തന്നെ ഉപഭോക്താക്കളെ അറിയിക്കാനുള്ള സംവിധാനം എയർടെലിന്റെ എഐ ഫീച്ചറിലുണ്ട്. മാത്രമല്ല തട്ടിപ്പുകാ​രുടെ വലയിൽ നിന്ന് മൊ​ബൈൽ ഉപയോക്താക്കളെ സംരക്ഷിക്കുന്ന എഐ സ്പാം ഡിറ്റക്ഷൻ സംവിധാനം തികച്ചും സൗജന്യമാണ്. എയർടെലിനെ കൂടാതെ ബിഎസ്എൻഎല്ലും എഐ അ‌ടിസ്ഥാനമാക്കി സ്പാം കോളുകളെ തടയുന്ന സംവിധാനം വാഗ്ദാനം ചെയ്യുന്നുണ്ട്.

You might also like
Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

‘ഹോപ്പ് & ഹാർഡ് വർക്ക്’: പുതിയ അധ്യായത്തിന് തുടക്കമിട്ട് ജസ്റ്റിൻ ട്രൂഡോ

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

Top Picks for You
Top Picks for You