newsroom@amcainnews.com

ശ്രദ്ധിക്കുക: യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തി കാനഡ പോസ്റ്റ്

യൂറോപ്യൻ യൂണിയൻ (EU) രാജ്യങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തിയതായി കാനഡ പോസ്റ്റ് അറിയിച്ചു. യൂറോപ്യൻ യൂണിയനിൽ പുതുക്കിയ കസ്റ്റംസ് ഡ്യൂട്ടി നിലവിൽ വന്നതാണ് ഇതിനു കാരണമെന്ന് ഏജൻസി വ്യക്തമാക്കി. യൂറോപ്യൻ യൂണിയന് പുറത്തുനിന്ന് വരുന്നതും 150 യൂറോ (ഏകദേശം 240 കനേഡിയൻ ഡോളർ) വരെ മൂല്യമുള്ളതുമായ പാഴ്സലുകൾക്ക് ബുധനാഴ്ച മുതൽ മൂന്ന് യൂറോ കസ്റ്റംസ് ഡ്യൂട്ടി ചുമത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നു. പാഴ്സലുകളുടെയും മൂല്യം കുറച്ചു കാണിക്കുകയും നികുതി വെട്ടിക്കാൻ തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.

ഓസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, ഇറ്റലി, ലക്സംബർഗ്, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസ് ആണ് നിർത്തിവെച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്കുള്ള കത്തുകളും പാഴ്സലുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്വീകരിക്കില്ലെന്നും കാനഡ പോസ്റ്റ് വ്യക്തമാക്കി.

You might also like
World Peace Mission Honored for African Humanitarian Missions

ആഫ്രിക്കൻ ജീവകാരുണ്യ ദൗത്യങ്ങൾക്ക് വേൾഡ് പീസ് മിഷന് ആദരം

India's IndiGo systems restored after booking problems for second time this week

ബുക്കിംഗ് തടസ്സങ്ങൾക്ക് ശേഷം ഇൻഡിഗോയുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു; ഈ ആഴ്ച ഇത് രണ്ടാം തവണ

Security is being tightened for political leaders in Uttar Pradesh

ഉത്തർപ്രദേശിൽ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ ശക്തമാക്കുന്നു

'Khalifa' Creates Waves at the Box Office: Part 2 Announced

ബോക്സ് ഓഫീസിൽ തരംഗമായി ‘ഖലീഫ’: രണ്ടാം ഭാഗവും പ്രഖ്യാപിച്ചു

ജസ്റ്റിൻ ട്രൂഡോയുടെ വിദേശയാത്രകൾക്ക് RCMP സുരക്ഷ തുടരുന്നു: റിപ്പോർട്ട്

FBI foils terror plot targeting New York State Capitol Building

ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

Top Picks for You
Top Picks for You