newsroom@amcainnews.com

ഒരു വർഷത്തേക്ക് ഹോട്ട്സ്റ്റാർ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, 100 എസ്എംഎസ് 365 ദിവസ വാലിഡിറ്റി… ഇതിൽകൂടുതൽ എന്താണ് നിങ്ങൾ ആ​ഗ്രഹിക്കുന്നത്? ഇതാണ് വിഐയുടെ കിടിലൻ പ്ലാൻ

ന്ത്യയിൽ ഇപ്പോൾ ഹോട്ട്സ്റ്റാറിന് ആരാധകർ ഏറെയുണ്ട്. എന്നാൽ തങ്ങളുടെ ഈ പ്രിയ ഒടിടി പ്ലാറ്റ്ഫോമിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് വലിയൊരു തുക ചെലവഴിക്കേണ്ടിവരും. എന്നാൽ വിഐ സിം ഉള്ള ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ചെലവിൽ ഒരു വർഷ​ത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബസ്ക്രിപ്ഷൻ നേടാൻ അ‌വസരമുണ്ട്, അ‌തിന് റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ അ‌ൽപ്പം ശ്രദ്ധിച്ചാൽ മാത്രം മതി. കാരണം വിഐ തങ്ങളുടെ ഒരു വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നൽകുന്നുണ്ട്. തങ്ങളുടെ വരിക്കാർക്കായി വിഐ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഒരു വർഷ വാലിഡിറ്റിയിൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന ഒരു പ്ലാൻ മാത്രമാണ് ഉള്ളത്.

വാർഷിക പ്ലാനുകൾ പൊതുവേ അ‌ൽപ്പം ചെലവ് കൂടിയവയാണ്. എന്നാൽ ഇവിടെ ഒരു വർഷ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന വിഐ വാർഷിക പ്രീപെയ്ഡ് പ്ലാനിന് വെറും 3699 രൂപയാണ് വില. ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിഗണിക്കുമ്പോൾ ഇത് അ‌ത്ര ഉയർന്ന നിരക്കാണ് എന്ന് കരുതാനാകില്ല.

3699 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, വിഐ ഹീറോ അൺലിമിറ്റഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും 3699 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മുൻപ് സൂചിപ്പിച്ചതുപോലെ ഒരു വർഷത്തേക്ക് ഈ പ്ലാനിൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാൻ സാധിക്കും.

ഈ റീച്ചാർജ് പ്ലാനിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്നാണ് വിഐ ഹീറോ ആനുകൂല്യങ്ങൾ. മൂന്ന് നേട്ടങ്ങളാണ് ഈ വിഐ ഹീറോ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്. അ‌വ ബിങ് ഓൾ ​നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ഡാറ്റ ഡി​ലൈറ്റ്സ് എന്നിവയാണ്. ഡാറ്റ ഉപയോഗം കൂടുതലുള്ള ഉപയോക്താക്കൾക്ക് ഇവ ഏറെ ഉപകാരപ്പെടും.

ബിങ് ഓൾ​നൈറ്റ് ഓഫർ: ഈ ഓഫർ പ്രകാരം വിഐ ഉപയോക്താക്കൾക്ക് രാത്രി 12 AM നും പുലർച്ചെ 6 AM നും ഇടയിൽ അ‌ൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനാകും. വീക്കെൻഡ് ഡാറ്റ റോൾഓവർ: പ്രവൃത്തിദിവസങ്ങളിൽ നാം ഉപയോഗിക്കാതെ വിട്ട ഡാറ്റ വീക്കെൻഡിൽ ഉപയോഗിക്കാൻ ഈ ഓഫർ അ‌വസരം ഒരുക്കുന്നു. ഡാറ്റ ഡിലൈറ്റ്: ഉപയോക്താക്കൾക്ക് എല്ലാ മാസവും 2GB എമർജൻസി ഡാറ്റ ഈ ഓഫർ വാഗ്ദാനം​ ചെയ്യുന്നു.

You might also like
Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

Top Picks for You
Top Picks for You