newsroom@amcainnews.com

യൂട്ടാ-കൊളറാഡോ അതിര്‍ത്തിയിൽ കാട്ടുതീ: മൂന്ന് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു

യൂട്ടാ-കൊളറാഡോ അതിര്‍ത്തിയില്‍ അതിശക്തമായി പടരുന്ന സ്‌നൈഡര്‍ കാട്ടുതീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നു അഗ്നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാവിലെ കിഴക്കന്‍ യൂട്ടായിലെ ഗ്രാന്‍ഡ് കൗണ്ടിയില്‍ പര്‍ന്നു പിടിച്ച തീ പിന്നീട് കൊളറാഡോയിലേക്ക് വ്യാപിച്ചു. അവിടെ മെസ കൗണ്ടിയിലേക്ക് കടന്നതോടെ കാട്ടുതീ വ്യാപകമായി പടരുകയാണ്.

നിലവില്‍ സ്‌നൈഡര്‍ കാട്ടുതീ ഏകദേശം 28,000 ഏക്കര്‍ പ്രദേശത്തേക്ക് വ്യാപിച്ചിരിക്കുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. ഇതേ തുടര്‍ന്ന് കൊളറാഡോയിലെ മെസ കൗണ്ടിയിലെആളുകള്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച പുലര്‍ച്ചെ ഫോര്‍ കോര്‍ണേഴ്‌സ മേഖലയിലുടനീളം സ്‌നൈഡര്‍ കാട്ടുതീ വ്യാപിച്ചു. അതേസമയം, യൂട്ടായിലെ പൈയൂട്ട്,ബീവര്‍ കൗണ്ടികളിലെ ‘കോട്ടണ്‍വുഡ് ഫയര്‍’ ഏകദേശം 92,254 ഏക്കറിലേക്ക് വ്യാപിച്ചു. തീ ഇതും ഇതുവരെ നിയന്ത്രണത്തിലായിട്ടില്ല. ജുവാബ് , ടൂവെല്‍ യൂട്ടാകൗണ്ടികളിലെ ഐറണ്‍ ഫയര്‍ഏകദേശം 41,467 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുകയാണ്. ഇതില്‍ 38 ശതമാനം തീ നിയന്ത്രണവിധേയമായിട്ടുണ്ട്. ജുവാബ്, ടൂവെല്‍ കൗണ്ടികളിലെ മറ്റൊരു കാട്ടുതീയായ ‘ചെറി ഫയര്‍’ ഏകദേശം 30,766 ഏക്കര്‍ പ്രദേശം ബാധിച്ചിട്ടുണ്ടെങ്കിലും ഇതും ഇതുവരെ നിയന്ത്രണത്തിലായിട്ടില്ല.

You might also like
Bethlehem Kudumba Unit: An Onam entertainer filling theaters with laughter and romance

ബെത്‌ലഹേം കുടുംബ യൂണിറ്റ്: തിയേറ്ററുകളിൽ ചിരിയും പ്രണയവും നിറയ്ക്കുന്ന ഓണം എന്റർടെയ്നർ

World Peace Mission Honored for African Humanitarian Missions

ആഫ്രിക്കൻ ജീവകാരുണ്യ ദൗത്യങ്ങൾക്ക് വേൾഡ് പീസ് മിഷന് ആദരം

മലയാളി യുവാവ് ന്യൂയോർക്കിൽ അന്തരിച്ചു

27 വര്‍ഷമായി യുഎസിൽ കഴിയുന്ന ഗ്രീന്‍ കാര്‍ഡ് ഉടമ ഇന്ത്യന്‍ വംശജയെ ഐസിഇ കസ്റ്റഡിയിലെടുത്തു

Canada set to announce retaliatory tariffs as Trump tells its leaders to ‘fall in line’

കാനഡയ്‌ക്കെതിരെ ട്രംപിന്റെ താക്കീത്; തിരിച്ചടി തീരുവകൾ പ്രഖ്യാപിക്കാൻ കാനഡ ഒരുങ്ങുന്നു

1 killed, 5 injured in Delhi CNG blast

ഡൽഹിയിൽ സി.എൻ.ജി സ്റ്റേഷനിൽ വൻ സ്ഫോടനം: ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു

Top Picks for You
Top Picks for You