newsroom@amcainnews.com

ജൂലൈയിൽ അക്കൗണ്ടിലെത്തുന്ന 6 CRA പേയ്മെൻ്റുകൾ ഇതാ

കാനഡയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും തൊഴിലാളികൾക്കും ആശ്വാസമായി ജൂലൈയിൽ ആറു ബെനിഫിറ്റ് പേയ്മെൻ്റുകൾ കാനഡ റവന്യൂ ഏജൻസി വിതരണം ചെയ്യും. ജൂലൈയിൽ പുതിയ ബെനിഫിറ്റ് വർഷം ആരംഭിക്കുന്നതിനാൽ മിക്ക ഫെഡറൽ ബെനിഫിറ്റ് പേയ്മെൻ്റുകളിലും രണ്ടു ശതമാനം വരെ വർധനയുണ്ടാകും.

25% വർധിപ്പിച്ച തുകയോടെ പഴയ ജി.എസ്.ടി/എച്ച്.എസ്.ടി ക്രെഡിറ്റിന് പകരമായി അവതരിപ്പിച്ച കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റിന്‍റെ ആദ്യ പേയ്‌മെൻ്റ് ജൂലൈ 3-ന് അക്കൗണ്ടിലെത്തും. കുട്ടികളുള്ള കുടുംബങ്ങൾക്കുള്ള കാനഡ ചൈൽഡ് ബെനിഫിറ്റ് ജൂലൈ 20 മുതൽ വർധിപ്പിച്ച തുകയിൽ ലഭിച്ചു തുടങ്ങും. ഇതിലൂടെ ആറ് വയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്കും പ്രതിവർഷം 8,157 ഡോളർ വരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുതിർന്ന പൗരന്മാർക്കുള്ള ഓൾഡ് ഏജ് സെക്യൂരിറ്റി പെൻഷനിൽ 1.2% വർധന വരുത്തിയിട്ടുണ്ട്. ജൂലൈ 29-നാണ് ഈ തുക വിതരണം ചെയ്യുക. ഇതോടൊപ്പം ജി.ഐ.എസ് ആനുകൂല്യങ്ങളും ജൂലൈയിൽ വിതരണം ചെയ്യുന്നുണ്ട്. ഭിന്നശേഷിക്കാർക്കുള്ള കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് പ്രതിമാസം 204.20 ഡോളറായി ഉയർന്നു. ജൂലൈ 16-ന് ഈ തുക വിതരണം ചെയ്യും. കൂടാതെ അഡ്വാൻസ്ഡ് കാനഡ വർക്കേഴ്സ് ബെനിഫിറ്റ്, ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് എന്നിവ ജൂലൈ 10-ന് വിതരണം ചെയ്യും.

You might also like
8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Top Picks for You
Top Picks for You