newsroom@amcainnews.com

വെനസ്വേലയിൽ ഇരട്ട ഭൂചലനം: 7.1, 7.5 തീവ്രത

ഏകദേശം ഒരു മിനിറ്റിന്‍റെ വ്യത്യാസത്തിലുണ്ടായ ശക്തമായ രണ്ടു ഭൂചലനങ്ങളിൽ കുലുങ്ങി വെനസ്വേല. 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങളിൽ തലസ്ഥാനമായ കാരക്കാസിൽ കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിത്. യാരാക്വ പ്രവിശ്യയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ചിലത് ആ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

നിരവധി സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടപ്പെടായി വെനസ്വേലൻ ആഭ്യന്തര മന്ത്രി ദിയാസ്ദാഡോ കാബെല്ലോ പറഞ്ഞു. കാരക്കാസിലെ അൾട്ടമിറ പ്രദേശത്ത് വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ആളുകൾക്ക് പരിക്കേറ്റിരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആംബുലൻസുകൾക്കും മറ്റ് അടിയന്തര വാഹനങ്ങൾക്കും വഴി നൽകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ, അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്യൂർട്ടോ റിക്കോയിലും വിർജിൻ ദ്വീപുകളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like
F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

Edible Oils Hit Hard as Food Inflation Continues to Rise

ഭക്ഷ്യ വിലക്കയറ്റം തുടരുന്നതിനാൽ ഭക്ഷ്യഎണ്ണകൾക്ക് കനത്ത തിരിച്ചടി

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

NLSIU Admission 2027: Exam to be held on April 25

എൻ.എൽ.എസ്.ഐ.യു പ്രവേശനം 2027: പരീക്ഷ ഏപ്രിൽ 25-ന് നടക്കും

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

Top Picks for You
Top Picks for You