newsroom@amcainnews.com

കുതിച്ചുയർന്ന് ഇന്ധനവില: മേയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3.2%

മിഡിൽ ഈസ്റ്റ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ മെയ് മാസത്തിൽ പണപ്പെരുപ്പം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. ഏപ്രിലിലെ 2.8 ശതമാനത്തിൽ നിന്നും മേയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമായി ഉയർന്നു. 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്. മിഡിൽ ഈസ്റ്റിലെ സംഘർഷം ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ധനവില 33.2 ശതമാനം ഉയർന്നതായി ഫെഡറൽ ഏജൻസി പറയുന്നു. അതേസമയം യുഎസ്-ഇറാൻ സമാധാന ചർച്ച പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇന്ധനവില കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.

ജെറ്റ് ഇന്ധനത്തിനുള്ള ഉയർന്ന വില മൂലം ഏപ്രിലിൽ നേരിയ കുറവുണ്ടായതിന് ശേഷം കഴിഞ്ഞ മാസം വിമാന ഗതാഗത ചെലവ് പ്രതിവർഷം 7.4 ശതമാനം വർധിച്ചു. അതേസമയം, മെയ് മാസത്തിൽ ഗ്രോസറി സാധനങ്ങളുടെ വിലയിലും വർധന രേഖപ്പെടുത്തി. പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിലെ വർധനയാണ് ഇതിന് പ്രധാന കാരണം. കമ്പ്യൂട്ടർ ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ, സപ്ലൈസ് എന്നിവയുടെ വില മെയ് മാസത്തിൽ 3.9 ശതമാനം വർധിച്ചു.

You might also like

കാട്ടുതീ പടരുന്നു: ബി.സി. സമ്മർലാൻഡിൽ ഒഴിപ്പിക്കൽ ഉത്തരവ്, ജാഗ്രതാ നിർദ്ദേശം

ഗ്രീൻ പാർട്ടി നേതൃത്വ മത്സരം: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബറിൽ

ന്യൂയോർക്ക് ഗവർണറുടെ ഐസിഇ മാസ്ക് നിരോധനം തടഞ്ഞ് ഫെഡറൽ കോടതി

കാനഡയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; ഗോഫണ്ട് ആരംഭിച്ചു

ഒൻ്റാരിയോ മിസ്സിസാഗയിൽ വ്യാജ അപ്പാർട്ട്മെൻ്റ് റെന്‍റൽ തട്ടിപ്പ്: ഇന്ത്യൻ വംശജരായ പ്രതികൾ ഒളിവിൽ

Trump's Diplomatic Stance and Iran-Oman Talks

ട്രംപിന്റെ നയതന്ത്ര നിലപാടും ഇറാൻ-ഒമാൻ ചർച്ചകളും

Top Picks for You
Top Picks for You